go

തർജമയ്ക്കു രാഹുലിന്റെ ‘ലൈക്ക്’

Thrissur News
രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ ജ്യോതി വിജയകുമാർ.
SHARE

തൃശൂർ ∙ ദേശീയ മത്സ്യത്തൊഴിലാളി പാർലമെന്റിൽ രാഹുൽ ഗാന്ധി ഇംഗ്ലിഷിലും ഹിന്ദിയിലും മാറിമാറി നടത്തിയ പ്രസംഗം ആശയംചോരാതെ തർജമ ചെയ്തു കയ്യടി നേടി ജ്യോതി വിജയകുമാർ. കോൺഗ്രസ് നേതാവ് ഡി. വിജയകുമാറിന്റെ മകളായ ജ്യോതി മൂന്നാംതവണയാണ് രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തുന്നത്. പരിപാടി കഴിഞ്ഞു മടങ്ങാൻ തുടങ്ങുമ്പോൾ പരിഭാഷകയ്ക്കു നേരെ തള്ളവിരൽ ഉയർത്തി ‘ലൈക്ക്’ കാട്ടിയാണ് രാഹുൽ മടങ്ങിയത്.

മത്സ്യത്തൊഴിലാളി പാർലമെന്റിൽ പ്രതിനിധികളുടെ ചോദ്യങ്ങൾക്കു തരംപോലെ ഹിന്ദിയിലും ഇംഗ്ലിഷിലുമായിരുന്നു രാഹുലിന്റെ മറുപടികൾ. ഒരു മണിക്കൂറോളം നീണ്ട സംവാദത്തിലുടനീളം പ്രസംഗത്തിന്റെ വീര്യം ചോരാതെ ജ്യോതി തർജമ നടത്തി. തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിൽ സോഷ്യോളജി അദ്ധ്യാപികയാണ് ജ്യോതി. മൂന്നുവട്ടം രാഹുൽഗാന്ധിക്കു വേണ്ടിയും ഒരുവട്ടം സോണിയ ഗാന്ധിക്കു വേണ്ടിയും പ്രസംഗം തർജമ ചെയ്തിട്ടുണ്ട്. 2011ൽ ചെങ്ങന്നൂരിലായിരുന്നു ആദ്യ ഊഴം. രാഹുൽ ഗാന്ധിയുടെ പ്രസംഗം അന്നു സഭാകമ്പമില്ലാതെ പരിഭാഷപ്പെടുത്തി. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും രാഹുലിന്റെ പരിഭാഷകയായി.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama