go

ഇരിങ്ങാലക്കുടയിലൂടെ ഒരിക്കൽകൂടി രാജാജി

Thrissur News
ഐക്കരക്കുന്നിൽ എൽഡിഎഫ് സ്ഥാനാർഥി രാജാജി മാത്യു തോമസ് വോട്ടഭ്യർഥിച്ചെത്തിയപ്പോൾ.
SHARE

എൽഡിഎഫ് സ്ഥാനാർഥി രാജാജി മാത്യു തോമസിന്റെ ഇരിങ്ങാലക്കുട മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനത്തിനു സമാപനം. രാവിലെ കല്ലേറ്റുംകര വടക്കുമുറിയിൽ നിന്നാരംഭിച്ച പര്യടനം രാത്രി കാക്കാതുരുത്തിയിലാണു സമാപിച്ചത്.

കല്ലേറ്റുംകരയിലും കാട്ടാംതോട്ടിലും ഉറുമ്പുംകുന്നിലും സ്വീകരണത്തിനു കുട്ടികളടങ്ങുന്ന ജനാവലി സാക്ഷിയായി. ഷോളയാർ, കാരൂർ സെന്റർ എന്നിവിടങ്ങളിലും സ്വീകരണം നൽകി. കുഴിക്കാട്ടുശേരി, തൊമ്മാന, കടുപ്പശേരി, ആക്കപ്പിള്ളി, കല്ലംകുന്ന്, പുല്ലൂർ സെന്റർ, അമ്പലനട, ആനുരുളി എന്നിവിടങ്ങളിൽ നാടൻപൂക്കളും കണിക്കൊന്നയും സ്വീകരണത്തിനു മാറ്റുകൂട്ടി. 

വാഴേക്കാട്ടുകരയിൽ കർഷകരും കർഷകത്തൊഴിലാളികളും സ്വീകരിക്കാൻ കാത്തുനിന്നു. കാപ്പാറ, കൊടിയൻകുന്ന് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം മാടായിക്കോണത്ത് ഉച്ചഭക്ഷണം.

പിന്നീട്  വാതിൽമാടത്തു നിന്നു പുനരാരംഭിച്ച പര്യടനം നവോദയ കലാസമിതി, പീച്ചംപ്പിള്ളിക്കോണം, ബംഗ്ലാവ് കോട്ടം, കാറളം സെന്റർ, പുല്ലത്തറ, പവർ ഹൗസ്, വെള്ളാനി നന്തി, കാട്ടൂക്കടവ്, മനപ്പടി, പൊഞ്ഞനം, ഇല്ലിക്കാട്, ആൽത്തറ, ജവാഹർ കോളനി, അഞ്ചുമുറി, കനാൽ സ്തംഭം, സോൾവെന്റ്, പെരുവല്ലിപ്പാടം, എസ്എൻ നഗർ, ചീനക്കുഴി, മതിലകം കടവ്, തേമാലിതറ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷമാണു കാക്കാതുരുത്തിയിൽ സമാപിച്ചത്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama