go

127 രൂപയ്ക്കു തൂശനിലയിലൊരു ബിരിയാണി സദ്യ!; 300 ഗ്രാം ബിരിയാണി പൊരിച്ച കോഴി, പിന്നെ...

thrissur-combo-lunch
ജയിലിൽ നിന്നു വിതരണത്തിനു തയാറാവുന്ന കോംബോ ലഞ്ച്
SHARE

തൃശൂർ ∙ ജയിലഴിക്കുള്ളിൽ നിന്നു വിലക്കുറവിന്റെ ഓഫറുമായി ഫ്രീഡം കോംബോ ലഞ്ച് വിപണിയിൽ. വിയ്യൂർ ജയിലിൽ നിന്നുള്ള ബിരിയാണി ഇനി ഓൺലൈൻ ഭക്ഷണ വിതരണ ആപ്പുകളിൽ ലഭിക്കും. ഇലയിലൊരു ബിരിയാണി സദ്യ! 300 ഗ്രാം ബിരിയാണി, പൊരിച്ച കോഴിക്കാൽ, സാലഡ്, അച്ചാർ, 3 ചപ്പാത്തി, ചിക്കൻ കറി, ഒരു കപ്പ് കേക്ക്, ഒരു കുപ്പി വെളളം എന്നിവ 127 രൂപയ്ക്കു ലഭിക്കും. വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന പേപ്പർ ബാഗിലാണു ബിരിയാണി എത്തുക. 

ആദ്യ ഘട്ടത്തിൽ ജയിലിന്റെ 6 കിലോമീറ്റർ പരിധിയിലുള്ളവർക്കാണു ഭക്ഷണം ലഭിക്കുക. രാവിലെ 11 മുതൽ ഉച്ചയ്ക്കു 3 വരെ ബിരിയാണി ലഭിക്കും. ജയിൽ കവാടത്തിലെ കൗണ്ടറിലും മറ്റിടങ്ങളിലും ഫ്രീഡം കോംബോ കിട്ടില്ല. ജില്ലാ ഭക്ഷ്യ സുരക്ഷ കമ്മിഷണർ ‍ജി. ജയശ്രീ ആദ്യ കോംബോ പൊതി കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. സെൻട്രൽ പ്രിസൺ സൂപ്രണ്ട് നിർമലാനന്ദൻ നായർ, ജോയിന്റ് സൂപ്രണ്ട് കെ. അനിൽകുമാർ, ഡപ്യൂട്ടി സൂപ്രണ്ട് എം.എം. ഹാരീസ്, ഭക്ഷ്യ സുരക്ഷ ഓഫിസർ‍ ഡോ.രേഖ മോഹൻ എന്നിവർ പങ്കെടുത്തു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama