go

പതിവായി 'ക്ളാസ് കട്ട്', കാരണം തിരക്കിയതിന് നാടുവിടാൻ ശ്രമം; പേടിയോടെ രക്ഷിതാക്കളും, അധ്യാപകരും...

thrissur-boys
SHARE

കൊരട്ടി∙  പതിവായി ക്ലാസിൽ മുടങ്ങുന്നതിന്റെ കാരണം തിരക്കിയതിന് നാടുവിടാൻ ശ്രമിച്ച 4 വിദ്യാർഥികളെ പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന്് മണിക്കുറുകൾക്കുള്ളിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. പരാതിയുമായെത്തി സേ്റ്റഷനിൽ രാത്രി വൈകുവോളം കാത്തിരുന്ന ബന്ധുക്കൾക്ക് കുട്ടികളെ കൈമാറി.  കൊരട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹൈസ്‌കൂളിൽ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. 14 വയസുള്ളവരാണ് നാലുപേരും. സ്‌കൂളിൽ പതിവായി മുടങ്ങുന്ന ഇവരോട് പ്രധാനധ്യാപകൻ കാരണം തിരക്കിയിരുന്നു. വിവരം വീട്ടുകാർ അറിഞ്ഞിരിക്കുമെന്ന ധാരണയിൽ സ്‌കൂൾ വിട്ട ശേഷം ഇവരിൽ ഒരാളൊഴികെയുള്ളവർ വീടുകളിലേക്ക് പോയില്ല. 

വീട്ടിലേക്കു പോയ വിദ്യാർഥി യൂണിഫോം മാറ്റിയശേഷം മറ്റു മൂന്നു പേർക്കുള്ള വസ്ത്രങ്ങൾ സ്വന്തം വീട്ടിൽ നിന്നെടുത്ത് ബാഗിലാക്കി കൊണ്ടു വരികയും ചെയ്തു. ആളൊഴിഞ്ഞ സ്ഥലത്തു വച്ച് വസ്ത്രങ്ങൾ മാറിയ ഇവർ ഇരുട്ടിയതോടെ റെയിൽവേ സ്റ്റേഷൻ പരിസരത്തെത്തി ട്രെയിൻ കാത്തിരിക്കുകയായിരുന്നു.  കുട്ടികളെ കാണാതായതോടെ  മാതാപിതാക്കൾ അധ്യാപകരെ വിളിച്ച് കാര്യം തിരക്കി.  രാത്രി വൈകിത്തുടങ്ങിയതോടെ പേടിയോടെ രക്ഷിതാക്കളും, അധ്യാപകരും, നാട്ടുകാരും, ജനപ്രതിനിധികളും  സേ്റ്റഷനിലെത്തി പരാതി നൽകി. 11. 30ന് പൊലീസ് കണ്ടെത്തുമ്പോൾ വിദ്യാർഥികളുടെ സ്‌കൂൾ ബാഗുകളിൽ നിന്ന് പുസ്തകങ്ങളും യൂണിഫോമും 2,000 രൂപയും ഉണ്ടായിരുന്നു. സേ്റ്റഷനിൽ നിറുത്തുന്ന ട്രെയിൻ ഏതായാലും അതിൽ കയറി നാടുവിടാനായിരുന്നു ഇവരുടെ തീരുമാനമെന്ന് പൊലീസ് പറയുന്നു.

സ്‌നേഹപൂർവം പൊലീസ് വിദ്യാർഥികളെ തിരികെ വിളിച്ചതോടെയാണ് വീടുകളിലേക്ക് തിരിച്ചില്ലെന്ന തീരുമാനത്തിൽ നിന്ന് ഇവർ പിന്മാറിയത്. നാടുവിടാൻ ഒരുങ്ങിയ വിദ്യാർഥികളെ യാതൊരു അപായവും കൂടാതെ തിരികെയേൽപ്പിച്ച പൊലീസ് സംഘത്തിന് മുതിർന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അഭിനന്ദനവുമായെത്തി.   വിദ്യാർഥികളെ കൗൺസിലിങ്ങിനു വിധേയമാക്കുന്നതോടൊപ്പം പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള പിന്തുണ നൽകുവാനും തീരുമാനിച്ചതായി പൊലീസ് അറിയിച്ചു. എസ്‌ഐ രാമു ബാലചന്ദ്ര ബോസ്, സ്‌പെഷൽ ബ്രാഞ്ച് സംഘാംഗങ്ങളായ അൻവർ സാദത്ത്, മുരുകേഷ് കടവത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മഫ്തിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. സഞ്ചരിച്ചത് സ്വകാര്യ വാഹനത്തിലും.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama