go

കനത്ത മഴയിൽ നാടെങ്ങും വെള്ളത്തിൽ, ആശങ്കയൊഴിയാതെ ജനം

thrissur-cherppu-flood
ചേർപ്പ് പടിഞ്ഞാറെ റോഡിലെ വീട്ടിൽ സുഖമില്ലാതെ കിടപ്പിലായിരുന്ന പീച്ചമ്പിള്ളി സുരേന്ദ്രനെ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരും നാട്ടുകാരും ബോട്ടിൽ കരയ്ക്കെത്തിക്കുന്നു. ചിത്രം: മനോരമ
SHARE

തൃശൂർ ∙ സമീപവാസികളെല്ലാം വീടു വിട്ട് ക്യാപുകളിലേക്കും ബന്ധുവീടുകളിലേക്കും പോയതിനെത്തുടർന്ന് ഒറ്റപ്പെട്ട കുടുംബത്തിന് അഗ്നിരക്ഷാ സേന തുണയായി. ഒന്നാം ഡിവിഷനിൽപ്പെട്ട അയ്യന്തോൾ ടെംപിൾ അവന്യുവിൽ താമസിക്കുന്ന പട്ടികജാതി വികസന വകുപ്പ് ജീവനക്കാരിയായ മഞ്ജുവിനെയും അമ്മയെയും  2 കുരുന്നുകളെയുമാണ് അഗ്നിരക്ഷാ സേന ഡിങ്കി ബോട്ട് കൊണ്ടുവന്നു വീട്ടിൽ നിന്നു പുറത്തെത്തിച്ചത്. 

മണ്ണുത്തി-നടത്തറ റോഡിൽ ഇന്നലെ വൈകിട്ടുണ്ടായ വെള്ളക്കെട്ട്.
മണ്ണുത്തി-നടത്തറ റോഡിൽ ഇന്നലെ വൈകിട്ടുണ്ടായ വെള്ളക്കെട്ട്.

ആകെ 40 വീടുകളാണ് ഇവിടെയുള്ളത്. കഴിഞ്ഞ ദിവസം രാത്രി തന്നെ ഇവിടെ വെള്ളം കയറിത്തുടങ്ങിയിരുന്നു. കഴിഞ്ഞ പ്രളയത്തിൽ ധാരാളം വീടുകൾ വെള്ളത്തിലായ അനുഭവമുള്ളതിനാൽ പല വീട്ടുകാരും രാത്രി തന്നെ ബന്ധുവീടുകളിലേക്കു മാറി. രാവിലെയും മഴ മാറുന്നില്ലെന്നു കണ്ടതോടെ ബാക്കി ചിലർ കൂടി സ്ഥലം വിട്ടു. 

   നടക്കാൻ ബുദ്ധിമുട്ടുള്ള അമ്മയുമായി എങ്ങനെ വെള്ളത്തിലൂടെ പുറത്തു കടക്കുമെന്നായിരുന്നു മഞ്ജുവിന്റെ സംശയം. മഴ കനത്തതോടെ ഇവർ കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. ഡിങ്കി ബോട്ടുമായി സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന വീട്ടിലെത്തി ഇവരെ പുറത്തെത്തിച്ചു. 

അമ്മ തങ്കമണി, മക്കളായ ഭവ്യ, ഭാഗ്യ, എന്നിവരുമായി കര പറ്റിയപ്പോഴാണു മഞ്ജുവിന് ആശ്വാസമായത്. ഭർത്താവ് മുതുകുളം കുമരശേരി സജേഷ് ജോലി ആവശ്യാർഥം സ്ഥലത്തില്ലായിരുന്നു. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama