go

കനത്ത മഴയിൽ നശിച്ചത് പ്രതീക്ഷകളുടെ പൊൻമീൻ

thrissur-hopes
ഫാമിൽ ചത്തുപൊന്തിയ മത്സ്യങ്ങൾ.
SHARE

കാടുകുറ്റി∙ കനത്തമഴയിൽ ജനറേറ്റർ അടക്കം തകരാറിലായതോടെ യുവ എൻജിനീയറുടെ ഫിഷ് ഫാമിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ചെറാലക്കുന്നിനു സമീപം മച്ചിങ്ങൽ രഞ്ജിത് രാജൻ വീടിനു പുറകിൽ നിർമിച്ച ഫാമിലെ മീനുകളാണ് ചത്തത്. ഒന്നര ലക്ഷം രൂപയുടെ മീനുകൾ ചത്തതടക്കം മൂന്നര ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് രഞ്ജിത് പറയുന്നു.

    വീടും പരിസരവും മുങ്ങാൻ തുടങ്ങിയതോടെ രഞ്ജിത്തും കുടുംബാംഗങ്ങളും ബന്ധുഗൃഹങ്ങളിലേക്കു മാറിയിരുന്നു. വെള്ളം കൂടുതൽ ഉയർന്നതോടെ മീനുകളെ നിക്ഷേപിച്ച കൂറ്റൻ ടാങ്കുകളിലേക്ക് ഓക്‌സിജൻ പ്രവേശിപ്പിക്കുന്ന സംവിധാനം വൈദ്യുതി ഇല്ലാത്ത അവസ്ഥയിലും തടസ്സപ്പെടാതിരിക്കുവാൻ ജനറേറ്റർ സ്ഥാപിച്ചിരുന്നു. എന്നാൽ വെള്ളം ഉയർന്നപ്പോൾ ജനറേറ്റർ മുങ്ങി. മത്സ്യങ്ങൾ കൂട്ടമായി ചത്തു പൊന്തിയ കാഴ്ചയാണ് ഇന്നലെ വീടെത്തിയപ്പോൾ കണ്ടത്. 

    ഗൾഫിൽ മെക്കാനിക്കൽ എൻജിനീയറായിരുന്ന രഞ്ജിത് ജോലി ഉപേക്ഷിച്ചാണ് ഇവിടെ മത്സ്യക്കൃഷി നടത്തിയത്. ഹൈദരാബാദിൽ നിന്നുള്ള മത്സ്യ വിത്തുകൾ രാജിവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചർ വഴിയാണ് വാങ്ങിയത്. ഫിഷ് ഫാം നിർമാണത്തിനിടെയാണ് കഴിഞ്ഞ വർഷത്തെ പ്രളയമെത്തിയത്. അന്നും വലിയ നഷ്ടമുണ്ടായി. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama