go

യുവാവിനെ മർദിച്ച ‌കേസിൽ 4 പേർ അറസ്റ്റിൽ

thrissur-kaippamangalam-arrest
കയ്പമംഗലത്ത് യുവാവിനെ മർദിച്ച കേസിൽ അറസ്റ്റിലായ സിബി, ബിനോയ്, ശരത്ത്, ഹരീഷ്.
SHARE

കയ്പമംഗലം∙  മൂന്നുപീടികയിൽ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു  വരികയായിരുന്ന യുവാവിനെ മർദിച്ച കേസിൽ 4 പേർ അറസ്റ്റിൽ. കയ്പമംഗലം വഞ്ചിപ്പുര സ്വദേശികളായ വടക്കുംപുറത്ത് സിബി(26),  പള്ളത്ത് ബിനോയ്(27), കോഴിപ്പറമ്പിൽ  ശരത്ത് (24), വാടത്തിങ്കൽ ഹരീഷ്(32) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. 

. ആറാം തീയതിയാണ് കേസിനാസ്പദമായ സംഭവം.  കാളമുറി കോലോത്തുംപറമ്പിൽ അബ്ദുല്ലകുട്ടിയുടെ മകൻ താലിബി(27)നെ യാണ് മർദിച്ചത്. മുൻ വൈര്യാഗ്യമാണ് സംഭവത്തിനു കാരണമെന്നു പറയുന്നു.എസ്ഐ ജയേഷ് ബാലൻ, എഎസ്ഐ അബ്ദുൽസലാം,സീനിയർ സിപിഒ മാരായ അനൂപ് പുത്തൻവീട്ടിൽ, അനൂപ് സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒളിവിലായിരുന്ന പ്രതികളെ പിടികൂടിയത്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama