go

ഉരുൾപൊട്ടൽ ഭീതിയിൽ ഫാ‌ം തൊഴിലാളികൾ

thrissur news
കേരള വെറ്ററിനറി ആനിമൽ സയൻസ് സർവകലാശാലയുടെ കീഴിൽ തുമ്പൂർമുഴിയിൽ പ്രവർത്തിക്കുന്ന, ഉരുൾപൊട്ടൽ ഭീഷണിയുള്ള കാറ്റിൽ ബ്രീഡിങ് ഫാമിൽ തീറ്റപ്പുൽ കൃഷിയിടത്തിൽ പണിയെടുക്കുന്ന തൊഴിലാളികൾ.
SHARE

ചാലക്കുടി ∙ കേരള വെറ്ററനറി ആനിമൽ സയൻസ് സർവകലാശാലയുടെ കീഴിൽ തുമ്പൂർമുഴിയിൽ പ്രവർത്തിക്കുന്ന കാറ്റിൽ ബ്രീഡിങ് ഫാമിൽ ദുരിതമൊഴിയാതെ തൊഴിലാളികൾ. കഴിഞ്ഞവർഷം ഫാം സ്ഥിതിചെയ്യുന്ന സ്ഥലത്ത് ആറിടത്ത് ഉരുൾപൊട്ടിയിരുന്നു. ഫാം ഓഫിസും അനുബന്ധ കെട്ടിടങ്ങളും തകർന്നടിയുകയും  മൃഗങ്ങൾ ചത്തൊടുങ്ങുകയും ചെയ്തു. കൃഷിയിടങ്ങളും നശിച്ചു. ഇതേ സ്ഥലത്തു തന്നെയാണ് ഇപ്പോഴും ഫാം പ്രവർത്തിക്കുന്നത്. ഇനിയും ഉരുൾ പൊട്ടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്ന പ്രദേശത്തു പരിഭ്രാന്തിയോടെയാണു തൊഴിലാളികൾ പണിയെടുക്കുന്നത്. 

ഏതാനും ദിവസം മുമ്പുണ്ടായ മിന്നൽച്ചുഴിയിൽ വൻമരങ്ങൾ കടപുഴകി വീഴുകയും തൊഴിലാളികൾ കാറ്റിൽ അകപ്പെടുകയും ചെയ്തു. ഇവിടെ തീറ്റപ്പുൽകൃഷി ചെയ്യുന്നുണ്ട്. പരിമിതമായ സൗകര്യങ്ങളിൽ പണിയെടുക്കുന്നതിനൊപ്പം പ്രകൃതിക്ഷോഭ ഭീഷണി കൂടി വന്നതോടെ  തൊഴിലാളി യൂണിയനുകൾ പലവട്ടം പരാതി നൽകിയെങ്കിലും ഫാം അധികൃതർ അവഗണിച്ചതായാണ് പരാതി.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama