go

ബണ്ടുകൾ പൊളിക്കാൻ മന്ത്രിയുടെ നിർദേശം

thrissur news
ഏനാമാക്കൽ റെഗുലേറ്റർ പരിസരത്തെത്തിയ മന്ത്രി വി.എസ്.സുനിൽകുമാർ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരോട് വളയം ബണ്ട് പൂർണമായി നീക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാൻ നിർദേശിക്കുന്നു. മുരളി പെരുനെല്ലി എംഎൽഎ സമീപം.
SHARE

പാവറട്ടി ∙ ഏനാമാക്കലിലും ഇടിയഞ്ചിറയിലും റെഗുലേറ്ററിനു സമീപം കെട്ടിയ വളയം ബണ്ടുകൾ അടിയന്തരമായി പൂർണമായി പൊളിച്ച് നീക്കാൻ ഇറിഗേഷൻ ഉദ്യോഗസ്ഥർക്ക് മന്ത്രി വി.എസ്.സുനിൽകുമാറിന്റെ നിർദേശം.മുരളി പെരുനെല്ലി എംഎൽഎയോടൊപ്പം സ്ഥലത്തെത്തിയ മന്ത്രി ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പ്രതിഷേധിക്കുകയും ഉദ്യോഗസ്ഥരെ ശകാരിക്കുകയും ചെയ്തു.

ജനങ്ങളെ വെള്ളത്തിൽ മുക്കിക്കൊല്ലാനാണോ നിങ്ങളുടെ ഉദ്ദേശം എന്നായിരുന്നു മന്ത്രിയുടെ ചോദ്യം.  അരിമ്പൂർ, പുള്ള്, ചാഴൂർ, ആലപ്പാട്, അന്തിക്കാട്, കരിക്കൊടി മേഖലകളിലെ കനത്ത വെള്ളക്കെട്ടിനെ തുടർന്നാണ് മന്ത്രി പ്രദേശത്ത് സന്ദർശനം നടത്തിയത്. വളയം കെട്ടുകളുടെ 2 വശങ്ങൾ മാത്രം പൊളിച്ച് മധ്യഭാഗം പൊളിക്കാതിരുന്ന താണ് ഒഴുക്കിന് തടസ്സം നിന്നത്. ഇനി മധ്യ ഭാഗം പൊളിക്കുന്നത് ഒഴുക്ക് ശക്തമായതിനാൽ ഏറെ ബുദ്ധമുട്ടാണ്.

ഫയർ ഫോഴ്സ് അടക്കമുള്ള സുരക്ഷ സംവിധാനങ്ങളൊരുക്കി ഇന്ന് രാവിലെ മുതൽ വളയം ബണ്ട് പൊളിച്ച് നീക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനോടൊപ്പം റി ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഏനാമാവ്, ഇടിയഞ്ചിറ റെഗുലേറ്ററുകൾ അറ്റകുറ്റപ്പണികൾ നടത്തി ലീക്ക് പ്രൂഫ് ആക്കുന്നതിനും ഇപ്പോൾ മനുഷ്യ വിഭവശേഷി കൊണ്ട് തുറക്കുന്ന റെഗുലേറ്ററുകൾ യന്ത്രവൽക്കരണം നടത്തി ആധുനിക വൽക്കരിക്കുന്നതിനും പദ്ധതികൾ തയാറാക്കിയതായി മന്ത്രി പറഞ്ഞു. ടി.എൻ.പ്രതാപൻ എംപിയും സ്ഥലം സന്ദർശിച്ചു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama