go

നൗഷാദ് വധം: പോപ്പുലർ ഫ്രണ്ട് നേതാവ് പിടിയിൽ

thrissur news
ഫെബീർ.
SHARE

ചാവക്കാട് ∙ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതി പിടിയിൽ. പുന്നയൂർ അവിയൂർ വാലിപറമ്പിൽ ഫെബീറിനെയാണ് (30) കുന്നംകുളം എസിപി ടി.എസ്. സിനോജും സംഘവും അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതി എസ്ഡിപിഐ പ്രവർത്തകനും പോപ്പുലർ ഫ്രണ്ട് മന്ദലംകുന്ന് ഏരിയ പ്രസിഡന്റുമാണ്. കേസിൽ എസ്ഡിപിഐ പ്രവർത്തകൻ ചാവക്കാട് നാലാംകല്ല് സ്വദേശി മുബീനെ(26) പൊലീസ്  നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം രണ്ടായി.

വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരുന്നതിനിടെ ഇന്നലെ ചങ്ങരംകുളത്തു നിന്നാണ് ഫെബീറിനെ  പൊലീസ് കസ്റ്റഡിയിലെടുത്തത്.  മറ്റ് പ്രതികളെക്കുറിച്ച് കൃത്യമായ സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പ്രതികളും ഉടൻ അറസ്റ്റിലാകുമെന്ന് ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ സി.ഡി. ശ്രീനിവാസൻ പറഞ്ഞു.    30ന്  വൈകിട്ടാണ് പതിനഞ്ചംഗ  സംഘം ഏഴ് ബൈക്കുകളിലെത്തി നൗഷാദ് ഉൾപ്പെടെ നാലുപേരെ വെട്ടിപ്പരുക്കേൽപ്പിച്ചത്. നൗഷാദ് 31നു മരിച്ചു. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama