go

പടിയൂർ ദുരിതക്കയത്തിൽ

thrissur news
കെഎൽഡിസി കനാലിൽനിന്ന് ഹരിപുരം ബണ്ട് കവിഞ്ഞെ‌ാഴുകിയെത്തുന്ന വെള്ളത്തിൽ മുങ്ങിയ പടിയൂർ പഞ്ചായത്തിലെ തോമാലിത്തറ പ്രദേശം.
SHARE

ഇരിങ്ങാലക്കുട ∙ കെഎൽഡിസി കനാൽ നിറഞ്ഞൊഴുകുന്ന വെള്ളം പടിയൂർ പഞ്ചായത്തിനെ ദുരിതക്കയത്തിലാക്കുന്നു. താണിശ്ശേരി ഹരിപുരം മുതൽ കൂത്തുമാക്കൽ ഷട്ടർ വരെയുള്ള 4 കിലോമീറ്ററോളം ഭാഗത്ത് കനാലിന്റെ ഇരുകരകളിലും ബണ്ടിന്റെ പല ഭാഗങ്ങളിലും ആവശ്യത്തിന് ഉയരമില്ല.  ഇൗ ഭാഗങ്ങളിലൂടെയും പാടശേഖരങ്ങളിലേക്ക് ഒഴുക്കാനുള്ള സ്ലയൂസുകളിലൂടെയും വൻതോതിൽ വെള്ളം കയറിവരുന്നു. കാക്കാത്തുരുത്തി, മേനാലി, അംബ്ദേക്കർ, പോത്താനി, കല്ലാന്തറ, തോമാലിത്തറ എന്നിവിടങ്ങളിലേക്കും തോമാലിത്തറ തോട് വഴി പത്തനങ്ങാടി, പടിയൂർ ഭാഗങ്ങളിലും വെള്ളം കയറുകയാണ്. 

കനാൽ വെള്ളം ഒഴുകിയെത്തുന്നതിനാൽ മഴ നിന്നാലും പടിയൂരിൽ വെള്ളം കുറയില്ല.  മറ്റ് സ്ഥലങ്ങളിൽ വെള്ളം ഇറങ്ങുമ്പോൾ പടിയൂരിൽ മിക്കയിടത്തും ഇന്നലെ ഒരടിയോളം വെള്ളം ഉയർന്നു. എച്ച്ഡിപി സമാജം സ്കൂളിലെ ക്യാംപിൽ മാത്രം രണ്ടായിരത്തോളം പേരുണ്ട്. ചിമ്മിനി മുതലുള്ള ഭാഗങ്ങളിലെ വെള്ളം കെഎൽഡിസി കനാലിലൂടെ ഒഴുകി പടിയൂർ പഞ്ചായത്തിലെ കൂത്തുമാക്കൽ ഷട്ടറിലൂടെ കനോലി കനാലിലേക്ക് എത്തുകയാണ്.

ഇത്ര ഭീമമായ വെള്ളത്തെ താങ്ങേണ്ടി വരുന്നതാണ് പടിയൂരിന്റെ ഭൂരിപക്ഷം ഭാഗങ്ങളെയും വെള്ളത്തിലാക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ ഏറ്റവും അവസാനം വെള്ളമിറങ്ങിയ സ്ഥലമാണ് പടിയൂർ.  സ്ലൂയിസുകൾ ശാസ്ത്രീയമായി  പുതുക്കി പണിയുകയും ബണ്ടിന്റെ ഉയരം 3 അടിയോളം വർധിപ്പിക്കുകയും ചെയ്താൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാകൂ. കാട്ടൂർ, കാറളം, പൂമംഗലം പഞ്ചായത്തുകളും കനാൽ വെള്ളത്തിന്റെ ദുരിതം പേറുന്നുണ്ട്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama