go

പെരിങ്ങൽ‌ക്കുത്ത് പുതിയ നിലയത്തിൽ സുരക്ഷാ വീഴ്ച

thrissur news
പെരിങ്ങൽകുത്ത് 24 മെഗാവാട്ട് പദ്ധതിയുടെ ഇൻടേക്ക് ഷട്ടറിന്റെമുകൾ ഭാഗം തുറന്ന നിലയിൽ
SHARE

അതിരപ്പിള്ളി∙ 2018 ലെ പ്രളയത്തിൽ കനത്ത നാശം നേരിട്ട  പെരിങ്ങൽക്കുത്ത് പുതിയ വൈദ്യുത നിലയത്തിന്റെ ടണൽ നിർമാണത്തിൽ  സുരക്ഷാ വീഴ്ച.  സംവിധാനങ്ങൾ ഒഴിവാക്കി.ഡാമിൽ നിന്ന് നിലയത്തിലേക്ക് വെള്ളം കൊണ്ട് വരുന്ന ടണലിലാണ് അപാകത. 24 മെഗാവാട്ട് പദ്ധതിയുടെ ഡാമിലെ തുരങ്കമുഖത്തുള്ള ഇൻടേക്ക് ഷട്ടർ വഴിയാണ് കഴിഞ്ഞ വർഷം നിലയത്തിൽ ചെളിയും വെള്ളവും കയറിയത്.

അന്ന് ടണലിലെ നിർമാണ തൊഴിലാളികൾ സ്വാതന്ത്ര്യദിന അവധിയിലായിരുന്നതിനാൽ അപായം ഒഴിവായി.തുരങ്ക മുഖം കോൺക്രീറ്റ് ചെയ്ത് അടച്ചിരുന്നെങ്കിലും ദ്വാരങ്ങളിലൂടെ ഒഴുകിയ ജലമാണ് അപകട കാരണമായത്.   മുഴുവൻ സമയം തൊഴിലാളികൾ ഉള്ള ടണലിന്റെ ഡാമിലെ ഇൻടേക്ക് ഷട്ടർ ഇപ്പോഴും തുറന്ന നിലയിലാണ്.425 മീറ്ററിലേക്ക് ഡാമിലെ ജലനിരപ്പ് ഉയർന്നാൽ ഇൻടേക്ക് ഷട്ടറു വഴി ടണലിൽ വെള്ളം നിറഞ്ഞ് വൈദ്യുത നിലയത്തിലേക്ക് ഒഴുകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കഴിഞ്ഞ വർഷം ഡാമിൽ ജലനിരപ്പ്15 മിനിറ്റിനുള്ളിൽ 424 ൽ നിന്ന് 427 മീറ്ററിലേക്ക് വെള്ളം പൊങ്ങി ഡാം കവിഞ്ഞൊഴുകി. മഴ കനത്തതോടെ ജൂലൈ 20 മുതൽ ഷട്ടറുകളും സ്ളൂയിസ് വാൽവുകളും തുറന്ന് വെള്ളം പുറന്തള്ളുന്ന ഡാമിലെ ജലനിരപ്പ് കഴിഞ്ഞ ദിവസം 419.4 ൽ നിന്ന് 4 മീറ്റർ ഉയർന്ന് 423.15 എത്തിച്ചേർന്നു.സംഭരണ ശേഷിക്കൊപ്പം എത്തിയ തമിഴ്നാട് ഷോളയാറിൽ നിന്ന് തുറന്ന് വിടുന്ന വെള്ളം ഷോളയാർ പറമ്പിക്കുളം ഡാമുകളിലേക്കാണെത്തുക. ഈ ഡാമുകൾ തുറക്കുകയും മഴ ശക്തമാവുകയും ചെയ്താൽ പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് മുൻവർഷത്തെ പോലെ ഉയരും.ഇത് തൊഴിലാളികളുടെ ജീവനും വൈദ്യുത നിലയത്തിനും ഭീഷണിയാകും. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama