go

പെരുവല്ലൂർ ക്വാറി കവിഞ്ഞു; വീടുകൾ വെള്ളത്തിൽ

thrissur-cheruvallor-quary
പെരുവല്ലൂരിൽ കര‌ിങ്കൽ ക്വാറി നിറഞ്ഞതിനെ തുടർന്ന് വെള്ളം കയറിയ വീടുകൾ.
SHARE

പെരുവല്ലൂർ ∙ മുല്ലശേരി പഞ്ചായത്തിലെ മൂന്നാം വാർഡിൽ പെരുവല്ലൂർ കരിങ്കൽ ക്വാറി നിറഞ്ഞു കവിഞ്ഞു. ഇതിന്റെ പരിസരത്തുള്ള വീടുകളിലെല്ലാം വെള്ളം കയറി. ചില വീടുകൾ തകർച്ച‌ാ ഭീഷണ‌ിയിലാണ്. വാലത്ത് സുരേഷ്, ഒറയംപുറത്ത് സരോജിനി, വെട്ടിപ്പാറ ജാനകി, അത്തിക്കുന്നത്ത് തങ്കമണി എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. 

സാധാരണ ക്വ‌ാറി നിറഞ്ഞ് വെള്ളം ഒഴുകുമ്പോൾ മുല്ലശേരി പഞ്ചായത്ത് വലിയ മോട്ട‌ാറുകൾ ഏർപ്പാടാക്കി വെള്ളം പുറത്തേക്ക് അടിച്ച് കളയാറാണ് പതിവ്. 

എന്നാൽ ഇത്തവണ അതുണ്ടായില്ല. കഴിഞ്ഞ വർഷം മോട്ട‌ാർ അടിച്ച വകയിൽ പഞ്ചായത്ത് പണം നൽകാത്തതിനാൽ വെള്ളം കയറി ദുരിതത്തിലായ വീട്ടുകാർക്ക് തന്നെ ബാധ്യതയായി. പഞ്ചായത്ത് ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്ന് വാർഡ് അംഗം പി.കെ.രാജൻ ആവശ്യപ്പെട്ടു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama