go

വെള്ളപ്പൊക്കത്തിൽ ചോട്ടിലപ്പാറ പാലം തകർന്നു

thrissur-chottilappara
വെള്ളപ്പൊക്കത്തിൽ തകർന്ന വെട്ടുകാട് ചോട്ടിലപ്പാറ പാലം.
SHARE

കേച്ചേരി∙ ചൂണ്ടൽ പഞ്ചായത്തിലെ ചോട്ടിലപ്പാറ പാലം വെള്ളപ്പൊക്കത്തിൽ തകർന്നു.തൂവാനൂരിൽ നിന്ന് വെട്ടുകാട് ,ആളൂർ ഭാഗത്തേയ്ക്ക് പോകാനുള്ള പാലമാണ് തകർന്ന് അപകടാവസ്ഥയിലായത്.ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്.

സമീപ പ്രദേശങ്ങളിലെ ഒട്ടേറെ സ്കൂളുകളുടെ വാഹനങ്ങളാണ്  ഈ പാലത്തിലൂടെ കടന്നുപോകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ വെള്ളം കുത്തിയൊലിച്ച് പാലത്തിന് മുകളിലൂടെ ഒഴുകിയതാണ് പാലം തകരാൻ പ്രധാന കാരണമായത്. തകർന്ന പാലം പ്രളയ പുനർ നിർമാണ ഫണ്ട് ഉപയോഗിച്ച് നിർമിക്കാൻ സർക്കാരിനെ സമീപിക്കാനാണ് ചൂണ്ടൽ പഞ്ചായത്ത് അധികൃതരുടെ നീക്കം.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama