go

ദുരിതാശ്വാസം:മാധ്യമ പ്രവർത്തകരുടെ സഹായം ഇന്നു വയനാട്ടിലേക്ക്

thrissur-tcr-press-club
തൃശൂർ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകർ ഏകോപിപ്പിച്ച ദുരിതാശ്വാസ സഹായശേഖരണ കേന്ദ്രത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ സഹായവുമായി എത്തിയപ്പോൾ.
SHARE

തൃശൂർ ∙ മാനന്തവാടിയുടെ മനസറിഞ്ഞ് സമാഹരിച്ച സ്നേഹസാന്ത്വന വിഭവങ്ങൾ ഇന്നു വയനാടൻ ചുരംകയറും. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി 3 ദിവസം കൊണ്ടു സമാഹരിച്ച 7 ലക്ഷം രൂപയിലധികം വിലമതിക്കുന്ന അവശ്യവസ്തുക്കളാണ് വിവിധ ക്യാംപുകളിലേക്കു എത്തിക്കുന്നത്.

നടൻ ധർമജൻ ബോൾഗാട്ടി  പ്രസ് ക്ലബിൽ സഹായവുമായി എത്തിയപ്പോൾ.
നടൻ ധർമജൻ ബോൾഗാട്ടി പ്രസ് ക്ലബിൽ സഹായവുമായി എത്തിയപ്പോൾ.

മാനന്തവാടി ഡിഎഫ്ഒ ഓഫിസിനോടു ചേർന്നു പ്രവർത്തിക്കുന്ന കലക്‌ഷൻ സെന്ററിലേക്ക് ഇവ എത്തിക്കും. തുടർന്നു വിവിധ ക്യാംപുകളിലായി കഴിയുന്ന 3216 കുടുംബങ്ങൾക്കു സഹായമെത്തിക്കാനാണു പദ്ധതി.  അരി, പലവ്യഞ്ജനങ്ങൾ, ബിസ്കറ്റ്, റസ്ക്, റവ, വസ്ത്രങ്ങൾ, നാപ്കിനുകൾ, ‍ഡയപ്പറുകൾ, അടിവസ്ത്രങ്ങൾ, ക്ലീനിങ് ഉപകരണങ്ങൾ, സോപ്പ്, ബ്രഷ്, പായകൾ തുടങ്ങിയ അവശ്യവസ്തുക്കളാണ് സമാഹരിച്ചത്. 

സാഹിത്യ അക്കാദമി അധ്യക്ഷൻ വൈശാഖൻ, നടൻ ധർമജൻ ബോൾഗാട്ടി എന്നിവരും സിവിൽ സർവീസ് പരിശീലന കേന്ദ്രമായ ഐഎഎസ് ഹോട്സ്പോട്, സംസ്ഥാന പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ, നാച്വറൽസ് ബ്യൂട്ടിപാർലർ, മൾബറി ഹോംസ്, അരിയങ്ങാടി കെപിജെ ട്രേഡേഴ്സ്, മജീഷ്യൻസ് അസോസിയേഷൻ എന്നിവയും വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികളും കുടുംബങ്ങളും മറ്റു കൂട്ടായ്മകളും ദുരിതബാധിതർക്കു സഹായമെത്തിക്കാൻ കൈകോർത്തു. 

ഇന്നു രാവിലെ 9നു പ്രസ് ക്ലബ് പരിസരത്ത് കലക്ടർ എസ്.ഷാനവാസ് മാനന്തവാടിയിലേക്കുള്ള വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കും.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama