go

സത്യാനന്ദന്റെ മരണം വീടിന്റെ കോൺക്രീറ്റ് തകർന്ന്; ഇല്ലാതായത് ലോട്ടറി വിറ്റ് സ്വരുക്കൂട്ടിയ സ്വപ്നങ്ങളും

thrissur-kizhakkekodali
കിഴക്കേകോടാലിയിൽ നിർമാണത്തിലിരിക്കെ തകർന്ന വീടിന്റെ കോൺക്രീറ്റ് വീണ് തൊഴിലാളിയുടെ മരണത്തിനിടയാക്കിയ സ്ഥലത്തെ രക്ഷാപ്രവർത്തനം.
SHARE

കൊടകര∙ കെട്ടിട നിർമാണ തൊഴിലാളി സത്യാനന്ദന്റെ മരണത്തിനിടയാക്കിയത് നിർമാണത്തിലിരിക്കുന്ന വീടിന്റെ മേൽരക്കൂര തകർന്നത്. അപകടത്തിൽ വീട്ടുടമസ്ഥനും മറ്റൊരു തൊഴിലാളിക്കും പരുക്കേൽക്കുകയും ചെയ്തു.  മറ്റത്തൂർ പഞ്ചായത്തിലെ കിഴക്കേകോടാലി നിലംപതിയിൽ മമ്മിനിശ്ശേരി ജോർജിന്റെ വീട് നിർമാണത്തിനിടെയാണ് അപകടം.  മുൻവശത്തെ സ്ലാബ് അടർന്ന് സത്യാനന്ദന്റെ മേൽ  വീഴുകയായിരുന്നു.ചുമരിനും സ്ലാബിനും ഇടയിൽപ്പെട്ട സത്യാനന്ദൻ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. 

ജോർജിന്റെ വലത് കാൽ സ്ലാബിനിടയിൽപ്പെട്ടു. ഇദ്ദേഹത്തെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിസാര പരുക്കേറ്റ കുറ്റിച്ചിറ കുറ്റിലാൻ വീട്ടിൽ സതീഷിനെ (36) കോടാലി സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.പുതുക്കാട് നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് സത്യാനന്ദനെ പുറത്തെടുത്തത്.സത്യാനന്ദന്റെ മൃതദേഹം ചാലക്കുടി സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയിൽ. അമ്മ: അമ്മിണി. ഭാര്യ: ഷൈനി, മക്കൾ: അഞ്ജന, അഖിന.

തകർന്നു വീണത് ലോട്ടറി വിറ്റ് സ്വരുക്കൂട്ടിയ സ്വപ്നങ്ങൾ

മറ്റത്തൂർ∙ ഓട് വീട്ടിൽ നിന്ന് ഇരുനില ടെറസ് വീടെന്ന സ്വപ്നം സാക്ഷാൽകരിക്കാൻ ജോർജിനുണ്ടായിരുന്നത് ഭാഗ്യക്കുറി വിറ്റ് കിട്ടിയതിൽ നിന്ന് മിച്ചം വച്ചതും മകൻ വിദേശത്ത് നിന്നയക്കുന്നതുമായ പണമായിരുന്നു. മൂന്ന് മാസം മുൻപാരംഭിച്ച വീട് നിർമാണം സൺഷേഡ് വരെ എത്തി നിൽക്കവെയാണീ ദുരന്തം.സൺ ഷെയ്ഡ് കോൺക്രീറ്റ് ചെയ്യുന്നതിനായി സ്ഥാപിച്ചവ പൊളിച്ചെടുക്കുന്നതിനിടെ 10 അടിയോളം നീളമുള്ള സൺ ഷെയ്ഡും ഡിസൈൻ ചുമരുമാണ് നിലംപൊത്തിയത്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama