go

കൊരട്ടി ജംക്ഷനിലെ വെള്ളക്കെട്ട് ഒഴിയുന്നില്ലെന്ന് പരാതി

thrissur-koratty-junction
കൊരട്ടിയിൽ ദേശീയപാതയിലെ വെള്ളക്കെട്ടൊഴിവാക്കുവാനുള്ള പദ്ധതിയുടെ ഭാഗമായി പൊലീസ് സ്റ്റേഷനു സമീപം പൈപ്പുകൾ സ്ഥാപിക്കുന്നു.
SHARE

കൊരട്ടി ∙ ജംക്ഷനിലെ വെള്ളക്കെട്ടൊഴിവാക്കാനുള്ള പദ്ധതികൾ വീണ്ടും അവതാളത്തിൽ. കഴിഞ്ഞ ദിവസം ദേശീയപാതയോരത്ത് തോടു കീറി പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചിരുന്നുവെങ്കിലും പണി പാതി വഴിയിൽ ഉപേക്ഷിച്ചു മടങ്ങിയെന്നാണ് പ്രദേശവാസികളുടെ പരാതി. ഉയർന്ന മേഖലകളിൽ നിന്നു ജംക്ഷനിലേക്ക് ഒഴുകിയെത്തുന്ന പെയ്ത്തുവെള്ളം റോഡിൽ കെട്ടിക്കിടക്കുന്നത് ഒരുപാടു പരാതികൾക്കു ഇടയായതോടെയാണ് കാന നിർമാണം പുന:രാരംഭിക്കുവാൻ നടപടിയാരംഭിച്ചത്. ഉപറോഡിന്റെ അരികിലൂടെ പൈപ്പുകൾ സ്ഥാപിച്ച് വെള്ളം ഒഴുക്കിക്കൊണ്ടുപോയി കൊരട്ടി ചാലിലേക്കു ചാടിക്കുവാനാണ് ലക്ഷ്യമിട്ടിരുന്നത്. 

നിർമാണം ഇഴയുന്നതു നിമിത്തം കെഎസ്ഇബിയക്കും പൊലീസ് സ്റ്റേഷനു സമീപവും സമീപവാസികളുടെ വീടുകളിലും ഇതിനിടെ വെള്ളക്കെട്ട് രൂക്ഷമാകുകയും ചെയ്തു. സമയബന്ധിതമായി നിർമാണം നടത്താൻ ദേശീയപാത അതോറിറ്റി ശ്രമിച്ചില്ലെന്ന പരാതി നിലനിൽക്കെയാണ് പൊലീസ് സ്റ്റേഷനു സമീപം വരെ പൈപ്പുകൾ സ്ഥാപിച്ച് നിർമാണം അവസാനിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ മരാമത്ത് വകുപ്പ് മന്ത്രിയ്ക്കും കലക്ടർക്കും പരാതി നൽകുവാനാണ് നാട്ടുകാരുടെ തീരുമാനം.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama