go

യുവതിയെ കനാലിൽ മുക്കിക്കൊല്ലാൻ ശ്രമം, പ്രതിയെ നാട്ടുകാർ പൊലീസിന് കൈമാറി

അനിൽ കുമാർ.
അനിൽ കുമാർ.
SHARE

മുളങ്കുന്നത്തുകാവ്∙  യുവതിയെ കനാൽ വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ച യുവാവ് കസ്റ്റഡിയിൽ   തടപ്പറമ്പ് പള്ളത്തുശ്ശേരി ഷെറിന്റെ ഭാര്യ സാറയാണ് (32) വധശ്രമത്തിൽ നിന്നു രക്ഷപ്പെട്ടത്. കോഴിക്കുന്ന് പുളിനാം പറമ്പിൽ അനിൽ കുമാറിനെ (34) സംഭവ സ്ഥലത്തു നിന്ന് മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു. അടുത്ത ബന്ധുവിന്റെ ക്വട്ടേഷൻ പ്രകാരമാണ് കൊലപാതകശ്രമം നടത്തിയതെന്ന് ഇയാൾ പറഞ്ഞതായി സൂചനയുണ്ട്. ഇയാളെ റിമാൻഡ് ചെയ്തു.

വ്യാഴാഴ്ച വൈകിട്ട് 6.30നാണ് ഗ്രാമല കാട്ടുപുള്ളി ക്ഷേത്രത്തിനു സമീപമുള്ള കനാൽ ബണ്ടിന് സമീപമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അത്താണിയിൽ നിന്നു  വീട്ടു സാധനങ്ങൽ വാങ്ങി  ഷെറിനും സാറയും രണ്ട് വാഹനങ്ങളിലായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.  കനാലിനു സമീപം സാറയുടെ സ്‌കൂട്ടർ എത്തിയപ്പോൾ കറുത്ത കോട്ടും ഹെൽമറ്റും ധരിച്ച പ്രതി റോഡിനു നടുവിൽ  നിന്ന്  തടഞ്ഞു. ഈ സമയം ഭർത്താവ് ഒപ്പമെത്തിയിരുന്നില്ല.

സ്‌കൂട്ടർ നിർത്തിയപ്പോൾ യുവാവ് സാറയുടെ കഴുത്തിൽ കയറിപ്പിടിച്ചു.മാല പൊട്ടിക്കാനാണെന്നു കരുതി കൈ തട്ടി മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ സാറ താഴെ വീണു. ഉടൻ യുവതിയെ വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു.   വെള്ളത്തിലിറങ്ങിയ അനിൽകുമാർ  യുവതിയെ കഴുത്തു പിടിച്ച്  വെള്ളത്തിൽ മുക്കിപ്പിടിക്കുകയും ചെയ്തു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ബോധ രഹിതയായ യുവതിയെ വെള്ളത്തിൽ നിന്നും രക്ഷിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.

ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി മെഡിക്കൽ കോളജ് പൊലീസിനെ വിളിച്ചു വരുത്തി കൈമാറുകയായിരുന്നു. യുവതിയുടെ അടുത്ത ബന്ധു നൽകിയ ക്വട്ടേഷനെ തുടർന്നാണ് യുവതിയെ കൊലപ്പെടുത്തുവാൻ ശ്രമിച്ചതെന്ന് പിടികൂടിയ നാട്ടുകാരോട് പ്രതി വെളിപ്പെടുത്തിയതായി സൂചനയുണ്ട്.  സാറയ്ക്ക് നീന്തലറില്ലെന്നും ക്വട്ടേഷൻ കൊടുത്തയാൾ പറഞ്ഞിരുന്നവുത്രെ.  അനിൽ കുമാറിനെ റിമാൻഡ്ചെയ്തു. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama