go

പൊന്നോണം വർണാഭമാകുമ്പോൾ "കളറാകുന്നത്" ഇവരുടെ ജീവിതം

thr-onam-flower4
ബന്ദിപ്പൂർ ഗോപാൽസ്വാമി ഹില്ലിലെ പൂപ്പാടങ്ങൾ ചിത്രങ്ങൾ, വിഡിയോ∙ ജിജോ ജോൺ
SHARE

തൃശൂർ∙ പൂവിളിയും പൂക്കളവുമായി പൊന്നോണമെത്തി. പ്രളയ  ദുരിതത്തിനിടിയിലും ഓണത്തിന്റെ പകിട്ട് കുറയുന്നില്ല.നാടൊട്ടുക്ക് ഇനി പൂക്കളത്തിന്റെ കാലം.  ഈ  ഓണത്തിനു വിപണിയിലെ പ്രധാന ആകർഷകത്വം പൂക്കളാണ്. 

thr-onam-flower1

മഞ്ഞയും ഓറഞ്ചും നിറഞ്ഞു നിൽക്കുകയാണീ ബന്ദിപ്പൂർ ഗോപാൽസ്വാമി ഹില്ലിലെ പൂപ്പാടങ്ങളിലെ പൂക്കൾ. ഈ മനോഹരമായ പൂപ്പാടങ്ങൾ പോലെ പൂ കർഷകരുടെ ജീവിതം മനോഹരമാകണെമങ്കിൽ കാലാവസ്ഥ കൂടി കനിയണം.

thr-onam-flower6

കേരളത്തിൽ കഴിഞ്ഞ വർഷം മഴ ചതിച്ചപ്പോൾ ബന്ദിപ്പൂർ ഗോപാൽസ്വാമി ഹില്ലിലെ കർഷകരുടെ ജീവിതം കൂടിയാണ് നിറം കെട്ടത്.

thr-onam-flower3
thr-onam-flower5

ഇക്കുറി കേരളത്തിൽ മഴക്കാറുണ്ടോ എന്നാണ്  ഇവർ ഉറ്റുനോക്കുന്നത്. മഴ പോയി മാനം തെളിഞ്ഞു എന്നു കേൾക്കുമ്പോൾ ഇവരുടെ മനസ്സും തെളിയുന്നു.

thr-onam-flower2

കേരളത്തിൽ ഇനിയുള്ള ദിവസങ്ങൾ പൂക്കളങ്ങൾ നിറയുമ്പോൾ ഇവരുടെ ജീവിതവും വർണാഭമാകും.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama