go

ഇതാണ് കുതിരാൻ: 3 കി.മീ പിന്നിടാൻ 4 മണിക്കൂർ; 5 കി.മീ ദൂരം 4 വരിയായി വാഹനങ്ങളുടെ നിര

thrissur-kuthiran-traffic-block
ദേശീയപാതയിൽ വഴുക്കുംപാറയിലുണ്ടായ ഗതാഗതക്കുരുക്ക്.
SHARE

കുതിരാൻ ∙ ദേശീയപാതയിൽ 3 കിലോമീറ്റർ പിന്നിടാൻ 4 മണിക്കൂർ! ഇന്നലെ കുതിരാനിലെ സ്ഥിതി ഇതാണ്. ഓണത്തിരക്കു കൂടി ആയതോടെയാണു കുരുക്ക് മുറുകിയത്. കഴിഞ്ഞ ദിവസം രാത്രി തുടങ്ങിയ കുരുക്ക് ഇന്നലെ രാത്രിയിലും അയ​ഞ്ഞിട്ടില്ല. ഇഴഞ്ഞിഴഞ്ഞാണു വാഹനങ്ങൾ നീങ്ങുന്നത്. പൂർണമായും തകർന്ന റോഡിലേക്കാണ് ഓണത്തോടനുബന്ധിച്ചു വാഹനങ്ങൾ അധികമായി എത്തിയത്. 

ഈ വർഷത്തെ ഏറ്റവും വലിയ കുരുക്കാണു 2 ദിവസമായി അനുഭവപ്പെടുന്നത്. ചുവന്നമണ്ണു മുതൽ കൊമ്പഴ വരെ 5 കിലോമീറ്റർ ദൂരം 4 വരിയായി വാഹനങ്ങളുടെ നീണ്ട നിരയാണ്. പീച്ചി പൊലീസും ഹൈവേ പൊലീസും ഗതാഗതം നിയന്ത്രിക്കാൻ ഉണ്ടെങ്കിലും കുരുക്കിനു ശമനമില്ല. ഇന്നലെ രാവിലെ  വാണിയമ്പാറ, കൊമ്പഴ പ്രദേശത്ത് ഏതാനും ചെറുപ്പക്കാർ ഗതാഗത നിയന്ത്രണത്തിനു മുന്നിട്ടിറങ്ങി. വാഹനങ്ങൾ നിര തെറ്റാതെ കടന്നുപോകുന്നതിന് ഇവരുടെ ഇടപെടൽ  ഗുണംചെയ്തു. ദേശീയപാതയിൽ ഇന്നലെയും കുഴിയടയ്ക്കൽ  തുടർന്നെങ്കിലും പൂർണമായി തകർന്നയിടങ്ങളിൽ അറ്റകുറ്റപ്പണി പ്രയോജനം ചെയ്യുന്നില്ല. 

സ്വകാര്യ ബസുകൾ മിക്കതും വടക്കഞ്ചേരിയിൽ സർവീസ് അവസാനിപ്പിച്ചു. വഴുക്കുംപാറയിലും കൊമ്പഴയിലും വാഹനങ്ങൾ പിടിച്ചിട്ട് മെല്ലെ കടത്തിവിടുന്ന രീതിയാണു പൊലീസ് സ്വീകരിച്ചത്. വിശ്രമം ഇല്ലാതെയാണു പൊലീസ് ജോലി ചെയ്യുന്നത്. ഞായറാഴ്ചയാണെങ്കിലും ഓണച്ചരക്ക് വാഹനങ്ങളുടെ ആധിക്യം ഉണ്ടാവുമെന്നതിനാൽ കുരുക്ക് ഇന്നും തുടരാനാണു സാധ്യത.  ഭൂരിഭാഗം യാത്രാവാഹനങ്ങളും വടക്കാഞ്ചേരി–ഷൊർണൂർ സംസ്ഥാന പാതയെയാണ് ആശ്രയിക്കുന്നത്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama