go

അപകടത്തിൽ വിദ്യാർഥികൾ മരിച്ച സംഭവം ; കൊലപാതകമെന്ന് പിതാവ്

Blood Political Murder
SHARE

പുന്നയൂർക്കുളം∙.  പെരുമ്പടപ്പ് ബ്ലോക്ക് ഓഫിസിനു സമീപം രണ്ടര വർഷം മുൻപ് സ്‌കൂട്ടർ അപകടത്തിൽ 2 വിദ്യാർഥികൾ മരിച്ച സംഭവം അവയവ മാഫിയ നടത്തിയ ആസൂത്രിത കൊലപാതകമെന്ന് പിതാവ്. ഇത് സംബന്ധിച്ച് ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പൊലീസ് മേധാവി, മനുഷ്യാവകാശ കമ്മിഷൻ തുടങ്ങിയവർക്ക് നിവേദനം നൽകി.

ഇൻക്വസ്റ്റ് റിപ്പോർട്ടിലെ പൊരുത്തക്കേടുകളിൽ സംശയം തോന്നി 2 വർഷമായി ശേഖരിച്ച രേഖകളിലും ചിത്രങ്ങളിലുമാണ് കൊലപാതകം സംബന്ധിച്ച സൂചനകൾ ലഭിച്ചതെന്ന് പിതാവ് പുന്നയൂർ എടക്കര മൂത്തേടത്ത് ഉസ്മാൻ പറയുന്നു.

2016 നവംബർ 19 നു രാത്രി 11.30 ന് നിയന്ത്രണം വിട്ട സ്‌കൂട്ടർ വൈദ്യുത പോസ്റ്റിൽ   ഇടിച്ച് അപകടം ഉണ്ടായെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിൽ ഉസ്മാന്റെ മകൻ നജീബുദ്ദീൻ (16), വന്നേരി കോരുവളപ്പിൽ ഹനീഫയുടെ മകൻ വാഹിദ് (16) എന്നിവരാണ് മരിച്ചത്. വാഹിദ് സംഭവ സ്ഥലത്തും നജീബുദ്ദീൻ മൂന്നാം ദിവസം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.

നജീബുദ്ദീനു കാര്യമായ പരുക്ക് ഇല്ലെന്നും 2 ദിവസത്തിനകം സാധാരണ നിലയിലാകുമെന്നുമാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ മരണ ദിവസം അർധ രാത്രി വേറെ 2 ഡോക്ടർമാർ എത്തി. ഒന്നര മണിക്കൂറിനകം കുട്ടി മരിച്ചെന്ന് അറിയിക്കുകയായിരുന്നുവെന്ന് പിതാവ് പറയുന്നു.

 മരണ സമയത്ത് ഇല്ലാതിരുന്ന മുറിവുകൾ പിന്നീട് ശരീരത്തിൽ ഉള്ളതായി നജീബുദ്ദീന്റെ പോസ്റ്റ്‌മോർട്ടം സമയത്ത് എടുത്ത ഫോട്ടോകളിൽ വ്യക്തമാകുന്നു. കഴുത്ത്, വയറിന്റെ ഇടതു, വലത് വശങ്ങൾ ഉൾപ്പെടെ 8 സ്ഥലത്ത് ശസ്ത്രക്രിയ ചെയ്തതായും കാണുന്നു. എന്നാൽ ഇതൊന്നും ഇൻക്വസ്റ്റ് , പോസ്റ്റ് മോർട്ടം റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിട്ടില്ലെന്നും  ഉസ്മാൻ ആരോപിക്കുന്നു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama