go

പരിഭ്രാന്തി പരത്തി റോഡിൽ വവ്വാലിന്റെ ജഡം

SHARE

വടക്കാഞ്ചേരി ∙ ടൗണിലെ സൗഹൃദ നഗർ റസിഡൻഷ്യൽ കോളനി റോഡിൽ ചത്ത നിലയിൽ കണ്ടെത്തിയ വവ്വാൽ പരിഭ്രാന്തി പരത്തി. ‘നിപ്പ’ ഭീതിയിൽ ആശങ്കയിലായ പരിസരവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എൻ.കെ.പ്രമോദ്കുമാർ, കൗൺസിലർ പ്രസീത സുകുമാരൻ, വെറ്ററിനറി സർജൻ ഡോ. വി.എം.ഹാരിസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ചത്ത വവ്വാലിന്റെ ജഡത്തിൽ നിന്നു നിപ്പ വൈറസുകൾ പുറത്തു വരില്ലെന്നും ജീവനുള്ള വവ്വാലുകൾ സംഘർഷ സാഹചര്യത്തിൽ പുറത്തു വിടുന്നതാണു നിപ്പ വൈറസ് എന്നും ജില്ലാ എപ്പിഡെമിക് ഓഫിസർ ഡോ. സുനിത നാരായൺ ഫോണിലൂടെ അറിയിച്ചതിനെ തുടർന്നാണ് പരിസരവാസികളുടെ ആശങ്ക അടങ്ങിയത്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama