go

കാൻ തൃശൂർ: സർവേ പരിശീലനം നൽകി

thrissur-can-training
ജില്ലാ പഞ്ചായത്തിന്റെ കാൻ തൃശൂർ പദ്ധതിയുടെ ഭാഗമായി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാൻസർ സർവേ പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ശ്രീദേവി ഉദ്ഘാടനം ചെയ്യുന്നു.
SHARE

ചാവക്കാട്∙ ആരോഗ്യ വകുപ്പും ജില്ലാ പഞ്ചായത്തും നടത്തുന്ന കാൻ തൃശൂരിന്റെ നഗരസഭാതല പരിശീലനം നഗരസഭാധ്യക്ഷൻ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ മഞ്ജുഷ സുരേഷ് അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ.ശ്രീജ, എ.എ.സതി, പി.കെ.രാജു, സി.വി.അജയ്കുമാർ, ഡോ.റഹ്മത്ത് എന്നിവർ പ്രസംഗിച്ചു.

പഴുവിൽ ∙ ജില്ലാ പഞ്ചായത്തിന്റെ കാൻ തൃശൂർ പദ്ധതിയിൽ കാൻസർ സർവേ നടത്തുന്നതിന് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ ആലപ്പാട് സിഎച്ച്സി ആശ പ്രവർത്തകർക്കും അങ്കണവാടി പ്രവർത്തകർക്കും പരിശീലനം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ശ്രീദേവി ഉദ്ഘാടനം ചെയ്തു. 

ചാഴൂർ  പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി കനകരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്  അംഗം ഷീല വിജയകുമാർ, ഷിജി രജിലാൽ, വിജി ഷൺമുഖൻ, ബിന്ദു പ്രേമൻ, ഡോ.എം.വി. റോഷ്, കെ.എസ്.രാജൻ എന്നിവർ പ്രസംഗിച്ചു. വൊളന്റിയർമാർ  28 വരെ വീടുകളിൽ എത്തും. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama