go

ഗുരുവായൂർ;സ്പെഷൽ ട്രെയിൻ ഓട്ടം തുടങ്ങി

thrissur-guruvayoor-special-train
ഗുരുവായൂരിൽനിന്ന് ആരംഭിച്ച സ്പെഷൽ ട്രെയിനിന് കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകിയപ്പോൾ.
SHARE

ഗുരുവായൂർ ∙ ഓണത്തിരക്കിലെ യാത്രാപ്രശ്നത്തിനു പരിഹാരമാകുമെന്ന പ്രതീക്ഷയോടെ  സ്പെഷൽ  ട്രെയിനെത്തി. ട്രെയിൻ ഉച്ചയ്ക്ക് 2ന് ഇവിടെ നിന്ന്  പുറപ്പെട്ട് 2.30ന് തൃശൂരിൽ എത്തും. 3.15ന് തൃശൂരിൽ നിന്ന് പുറപ്പെട്ട് 3.45ന് തിരിച്ചെത്തും. 15 വരെ ദിവസവും സർവീസ് ഉണ്ടാകും. വർഷങ്ങൾക്കു ശേഷമാണ് ഗുരുവായൂരിൽ താൽക്കാലികമായിട്ടെങ്കിലും പുതിയ ട്രെയിൻ എത്തുന്നത്.

തൃശൂർ–പുഴയ്ക്കൽ റോഡിലെ ഗതാഗതക്കുരുക്ക് പരിഗണിച്ച് സ്പെഷൽ ട്രെയിൻ വേണമെന്ന ടി.എൻ.പ്രതാപൻ എംപിയുടെ ആവശ്യം റെയിൽവേ അംഗീകരിച്ചു. ഗുരുവായൂർ–തിരുനാവായ പാത, കിഴക്കേനടയിൽ മേൽപാലം, തിരുവെങ്കിടം അടിപ്പാത, കൂടുതൽ ട്രെയിനുകൾ എന്നിവ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ടി.എൻ.പ്രതാപൻ എംപി സതേൺ ജനറൽ മാനേജർക്ക് കത്ത് നൽകിയിട്ടുണ്ട്. 18ന് റെയിൽവേ വിളിച്ച എംപിമാരുടെ യോഗത്തിൽ ഇക്കാര്യം ചർച്ച  ചെയ്യും. 

സ്പെഷൽ  ട്രെയിനിന് കോൺഗ്രസ് പ്രവർത്തകർ മാലയിട്ടും യാത്രക്കാർക്ക് മധുരം നൽകിയും  സ്വീകരണം നൽകി.  മണ്ഡലം പ്രസിഡന്റ് ബാലൻ വാറണാട്ട്, കെ.പി.ഉദയൻ, ഒ.കെ.ആർ.മണികണ്ഠൻ, സ്റ്റീഫൻ ജോസ്, ഒ.പി.ജോൺസൺ, വി.കെ.സുജിത്, ശിവൻ പാലിയത്ത്, രാമചന്ദ്രൻ പല്ലത്ത്, നഗരസഭ കൗൺസിലർമാരായ ആന്റോ തോമസ്, സി.അനിൽകുമാർ, ശ്രീദേവി ബാലൻ എന്നിവർ നേതൃത്വം നൽകി.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama