go

ഉമാദത്തിന് ഇനി കരുതലിന്റെ ചക്രക്കസേര

thrissur-kunnamkulam-wheel-chair
കുന്നംകുളം കിഴൂർ ഗവ.പോളിടെക്നിക് കോളജിലെ വിദ്യാർഥി ഉമാദത്തിന് ഇലക്ട്രോണിക്സ് വീൽചെയർ സമ്മാനിച്ചപ്പോൾ.
SHARE

കുന്നംകുളം∙ വൈകല്യങ്ങളെ തോൽപ്പിച്ച് പഠിച്ച് മുന്നേറിയ ഉമാദത്തിന് ഓണസമ്മാനമായി ഇലക്ട്രോണിക്സ് വീൽചെയർ സമ്മാനിച്ചു. കിഴൂർ ഗവ.പോളിടെക്നിക് കോളജിലെ ഒന്നാം വർഷ കംപ്യൂട്ടർ സോഫ്റ്റ്‍വെയർ ഡിപ്ലോമ വിദ്യാർഥിയായ ഉമാദത്തനാണ് സഹപാഠികളും അധ്യാപകരും ഷെയർ ആൻഡ് കെയർ സന്നദ്ധ സംഘടനയും ചേർന്ന്  ലക്ഷം രൂപ വിലയുള്ള വീൽചെയർ സമ്മാനിച്ചത്.

 ഉമാദത്തൻ രണ്ട് മാസം മുൻപാണ് കിഴൂർ പോളിടെക്നിക് കോളജിൽ ചേർന്നത്.പഠന സൗകര്യത്തിനായി കോളജ് അധികൃതർ മുകളിലെ ക്ലാസ് മുറി താഴത്തെ നിലയിലേക്ക് മാറ്റിയിരുന്നു.വീട് കടവല്ലൂരാണ്. യാത്ര ഒഴിവാക്കാൻ കോളജിന് സമീപത്തുള്ള വാടക വീട് കണ്ടെത്തി കുടുംബം ഇവിടേക്ക് താമസം മാറ്റി. എന്നാൽ ലാബിലേക്കും ലൈബ്രറിയിലേക്കും പോകാൻ  സഹപാഠികളുടെ സഹായം വേണമായിരുന്നു. 

 ചൊവ്വന്നൂർ ബിആർസിയിലെ കോഡിനേറ്റർ പി.കെ.അബൂബക്കർ ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ലബീബ് ഹസനെ ഈ വിവരം അറിയിച്ചതോടെയാണ് ഇലക്ട്രോണിക്സ് വീൽചെയർ വാങ്ങാൻ തീരുമാനിച്ചത്. 

  ഇതിനിടെ ഉമാദത്തന്  ലാപ്ടോപ്പും സമ്മാനമായി നൽകി. കോളജിലെ വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും ചേർന്ന് അരലക്ഷം രൂപയോളം ശേഖരിച്ചു. ബാക്കി തുക ഷെയർ ആൻഡ് കെയറും നൽകിയതോടെ ഉമാദത്തിന് ഇലക്ട്രോണിക്സ് വീൽചെയറായി. കോളജിലെ ഓണാഘോഷത്തിന് ഉമാദത്തിന് വീൽചെയർ സമ്മാനിച്ചു. കോളജ് പ്രിൻസിപ്പൽ കെ.എൻ.സീമ, ഷെയർ ആൻഡ് കെയർ പ്രസിഡന്റ് ലബീബ് ഹസൻ, സെക്രട്ടറി എം.ബിജുബാൽ, സക്കറിയ ചീരൻ, വി.ബി.സാജൻ, പി.വി.അൻഷാദ് എന്നിവർ നേതൃത്വം നൽകി.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama