go

വീർപ്പുമുട്ടി അന്നകര – എലവത്തൂർ റോഡ്

thrissur-annakkara-elavathoor-road
അന്നകര – എലവത്തൂർ റോഡിന്റെ വീതി കുറവും ഓട്ടോറിക്ഷകളുടെ പാർക്കിങ്ങും മൂലം അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക്
SHARE

പാവറട്ടി ∙ മുല്ലശേരി പഞ്ചായത്തിലെ അന്നകര – എലവത്തൂർ റോഡിൽ റോഡിൽ വലിയ വാഹനങ്ങളെത്തിയാൽ ഗതാഗത കുരുക്ക് ഉറപ്പ്.  കണക്ക് പ്രകാരം 7 മുതൽ 9 മീറ്റർ വരെയുള്ള റോഡ് ഇപ്പോൾ പലയിടത്തും 4 മീറ്ററായി. റോഡിലേക്കുള്ള കയ്യേറ്റങ്ങൾ മൂലമാണ് റോഡിന്റെ വീതി കുറഞ്ഞത്. ഇതാണ് ഗതാഗതകുരുക്കിന് പ്രധാന കാരണം. 32 വർഷങ്ങൾക്കുള്ളിൽ ഉൗരകം എലവത്തൂർ പാലവും മാടയ്ക്കാക്കൽ പാലവും വന്നു. 

ഇതോടെ ഇൗ റോഡിൽ ഗതാഗത തിരക്കും കൂടി.  അന്നകര സെന്ററിൽ എലവത്തൂർ റോഡിനോട് ചേർന്നാണ് ഓട്ടോ പാർക്ക്. ഇതും യാത്ര ദുഷ്കരമാക്കുന്നുണ്ട്.  ഇൗ റോഡ് സർവേ നടത്തി കയ്യേറ്റങ്ങൾ തിരിച്ച് പിടിച്ച് യഥാർഥ വീതിയിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama