go

ഗ്യാസ് സിലിണ്ടറുമായി പോയ ലോറി കാറുമായി കൂട്ടിയിടിച്ചു

thrissur-lorry-accident
അപകടത്തിൽ മറിഞ്ഞ ലോറി.
SHARE

പുന്നയൂർക്കുളം∙ ദേശീയപാത തങ്ങൾപ്പടിയിൽ ഗ്യാസ് സിലിണ്ടറുമായി പോയ ലോറി, കാറുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞെങ്കിലും വണ്ടിയിലുള്ളവർ നിസ്സാര പരുക്കോടെ  രക്ഷപ്പെട്ടു. ഗ്യാസ് സിലിണ്ടറുകൾ റോഡിൽ വീണ‌‌ു.സിലിണ്ടറുകൾക്ക് തകരാറ് പറ്റാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. 

പൊന്നാനിയിൽ നിന്നു വന്ന ഇന്റേൻ ഗ്യാസിന്റെ ലോറി തങ്ങൾപ്പടി റോഡിലേക്ക് തിരിഞ്ഞപ്പോൾ പുറകിൽ വന്ന കാർ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് മുകളിൽ ഉൾപ്പെടെ ഗ്രിൽ ഘടിപ്പിക്കണമെന്നു നിർദേശമുണ്ടെങ്കിലും ഈ വാഹനത്തിൽ അത് ഉണ്ടായിരുന്നില്ല. അതു കൊണ്ടാണ് വാഹനം മറിഞ്ഞതിനൊപ്പം സിലിണ്ടറുകളും റോഡിൽ വീഴാൻ കാരണമായത്. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama