go

കാഴ്ചയാണ്, ഈ കുല

thrissur-banana-bulk
യുവകർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കേച്ചേരി ഓണവിപണിയിലെത്തിച്ച കാഴ്ചക്കുലകൾ.
SHARE

കേച്ചേരി ∙  സ്വർണവർണമുള്ള കാഴ്ചക്കുലകൾ ഓണവിപണിയിലെത്തിച്ച് യുവകർഷക കൂട്ടായ്മ. മികച്ചയിനം കാഴ്ചക്കുലയ്ക്ക് ഒരു കിലോയ്ക്ക് 100 രൂപ മുതൽ 120 രൂപ വരെ വിപണിയിൽ വിലയുള്ളപ്പോൾ കേച്ചേരി മാർക്കറ്റിൽ ചെങ്ങാലിക്കോടൻ കായ 85 രൂപ നിരക്കിലാണ് കർഷകർ വിൽക്കുന്നത്. സ്വർണമുഖിയും നാടൻ നേന്ത്രയും വിൽക്കുന്നത് 75 രൂപ നിരക്കിലും. 

ജില്ലയിലെ എടക്കളത്തൂർ, പുത്തൂർ, കൈപ്പറമ്പ്, പോന്നോർ, തങ്ങാലൂർ, മുണ്ടത്തിക്കോട്, വേലൂർ ,തണ്ടിലം, എരുമപ്പെട്ടി, കരുവന്നൂർ, തോളൂർ, ആളൂർ എന്നീ പ്രദേശങ്ങളിലെ തോട്ടങ്ങളിൽ നിന്നെത്തിച്ച മികച്ച കാഴ്ചക്കുലകളാണ് ഇത്തവണ ഓണവിപണിയിലുള്ളത് .

ഗുരുവായൂർ ക്ഷേത്രത്തിൽ കണ്ണനു കാഴ്ചയായി സമർപ്പിക്കുന്നതും ഈ മേഖലയിൽ നിന്നെത്തിക്കുന്ന കാഴ്ചക്കുലകളാണ്. അതുകൊണ്ടുതന്നെ സാധാരണ വിലയുടെ മൂന്നിരട്ടിവരെ നല്ല കുലകൾക്കു ലഭിക്കും. ബന്ധു വീടുകളിൽ ഓണ സമ്മാനമായും ക്ഷേത്രങ്ങളിൽ കാഴ്ചയായും സമർപ്പിക്കാനാണു കൂടുതലും ഇവ ഉപയോഗിക്കുന്നത് .അത്താഘോഷം മുതൽ ആരംഭിച്ച കാഴ്ചക്കുലകളുടെ വിപണി തിരുവോണ നാൾ വരെ നീളും.

കേച്ചേരിയിലെ ബസ് സ്റ്റാൻഡിനു സമീപത്തെ കാഴ്ചക്കുലകളുടെ മാർക്കറ്റ് ഇത്തവണ ഒരു കൂട്ടം യുവ കർഷകരാണ് നടത്തുന്നത്.  ഫ്രാൻസിസ് പുലിക്കോട്ടിൽ, ജോവിൻ സി. വർഗീസ്, സുരേഷ് രാജൻ, സിറോഷ് കേച്ചേരി എന്നിവരുടെ നേതൃത്വത്തിലാണ് കാഴ്ചക്കുലവിപണി. കൃഷിയെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ യുവ കർഷകകർ രംഗത്തെത്തിയിരിക്കുന്നത്

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama