go

പഴയന്നൂർ ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ക്ഷാമം: വലഞ്ഞ് ജനം

thrissur-pazhayannur-no-docter
പഴയന്നൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ അഭാവം മൂലമുണ്ടായ രോഗികളുടെ തിരക്ക്
SHARE

പഴയന്നൂർ∙ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വേണ്ടത്ര ഡോക്ടർമാരില്ലാതെ രോഗികൾ വലയുന്നു. ഒപി ചികിത്സയ്ക്ക് ഒറ്റ ഡോക്ടർ മാത്രമാകുന്ന ദിവസങ്ങൾ  കൂടിയതോടെയാണ്  ആശുപത്രിയിൽ തിരക്ക് കൂടിയത്. ഒപി ചികിത്സയ്ക്കു ശേഷം ഡോക്ടറുടെ സേവനം ലഭ്യമാക്കിയിരുന്നത്  ഈ മാസം ഒന്നു മുതൽ മുടങ്ങി. ഡ്യൂട്ടിയിലുണ്ടായിരുന്ന ലേഡി ഡോക്ടർ പ്രസവ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ് .പകരം  സംവിധാനമായിട്ടില്ല. 

കിടത്തി ചികിത്സ ആവശ്യമുള്ള രോഗികളെ പോലും ഒഴിവാക്കുന്ന ഇവിടെ  ഇപ്പോൾ ഉച്ചയ്ക്കു ശേഷം പ്രാഥമിക ശുശ്രൂഷ  പോലും ലഭ്യമല്ലെന്നു പരാതിയുണ്ട്. .കഴിഞ്ഞ ദിവസം അപകടത്തിൽ പരുക്കേറ്റെത്തിയ യുവാവിനെ ഓട്ടോയിൽ നിന്ന് ഇറക്കാൻ പോലും അനുവദിക്കാതെ ജീവനക്കാർ തിരിച്ചയച്ചതായി ആരോപണമുണ്ട്. 3 പതിറ്റാണ്ടു മുൻപുണ്ടായിരുന്ന സൗകര്യങ്ങൾ പോലും ഇപ്പോൾ ഇവിടെയില്ലെന്നു നാട്ടുകാർ പറയുന്നു. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama