go

ടോൾ പ്ലാസ ജീവനക്കാരോട് ഡ്രൈവർമാർ; തടസ്സം നിൽക്കരുത്,ആംബുലൻസിന്

thrissur-puthukkad-toll-plaza
യാത്രാ സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആംബലുൻസ് ഡ്രൈവർമാരുടെ അസോസിയേഷന്റെ നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് നടത്തിയ മാർച്ച്.
SHARE

പുതുക്കാട് ∙  ആംബുലൻസുകൾ  ടോൾ പ്ലാസയിൽ നേരിടുന്ന മാർഗതടസ്സത്തിനെതിരെ പ്രതിഷേധവുമായി ആംബുലൻസ് ജീവനക്കാർ. പാലിയേക്കര ടോൾ പ്ലാസയിൽ ആംബുലൻസുകൾക്ക് തടസ്സമില്ലാത്ത യാത്രയ്ക്ക് വഴിയൊരുക്കാത്തതിൽ പ്രതിഷേധിച്ച് ഓൾ കേരള ആംബുലൻസ് അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തിയത്.    

25 ആംബുലൻസുകൾ ആമ്പല്ലൂരിൽ നിന്ന് നിര നിരയായിട്ടാണ് ടോൾ പ്ലാസയിലേക്ക് നീങ്ങിയത്. അത്യാസന്ന രോഗികളുമായി വരുന്ന ആംബുലൻസുകൾക്ക് കടന്നു പോകാൻ എമർജൻസി ട്രാക്കുകൾ ഒരുക്കുക, ടോൾ കമ്പനി ജീവനക്കാരുടെ ഗുണ്ടായിസം അവസാനിപ്പിക്കുക, എമർജൻസി ട്രാക്കിന് മുൻപിലെ ഗതാഗത തടസ്സം നീക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. പ്രകടനവുമായെത്തിയ പ്രവർത്തകർ ടോൾ പ്ലാസ അധികൃതർക്ക് പരാതി നൽകി. ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഷെറീഫ് ഗുരുവായൂർ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. 

ജില്ലാ സെക്രട്ടറി പി.എസ്. സുശീൽ അധ്യക്ഷത വഹിച്ചു.ജില്ലാ ഭാരവാഹികളായ കെ.ബി.സച്ചു, സുരേഷ്, റാഷി ചങ്ങരംകുളം, എം.വി. റിജിൽ, കെ.പ്രമോദ്, പ്രിബനൻ ചുണ്ടേലപറമ്പിൽ എന്നിവർ സംസാരിച്ചു. ദൂരെ നിന്ന് ആംബുലൻസ് വരുന്നതു കണ്ടാലും എമർജൻസി ട്രാക്കിലെ ഗതാഗത തടസ്സം  നീക്കാനോ ട്രാക്ക് തുറന്നു കൊടുക്കാനോ കമ്പനി അധികൃതർ തയാറാവുന്നില്ലെന്ന് ആംബുലൻസ് ഡ്രൈവർമാർ പറഞ്ഞു. 

കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിൽ നിന്ന് എറണകുളത്തേയ്ക്ക് രോഗിയെ കൊണ്ടുപോകാൻ പോയ ഐ.സി.യു ആംബുലൻസ് സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞിട്ട് ഡ്രൈവറെ അസഭ്യം പറഞ്ഞിരുന്നു.ഇത്തരത്തിൽ ആംബുലൻസുകൾക്ക് തടസ്സം സൃഷ്ടിക്കുന്ന കമ്പനി അധികൃതരുടെ നടപടിക്കെതിരേയാണ് സമരം നടന്നത്. ടോൾ പ്ലാസയിലെ എറണാകുളം ഭാഗത്തേക്ക് പോകുന്ന എമർജൻസി ട്രാക്കിൽ തടസ്സമായി നിൽക്കുന്ന ബോർഡ് മാറ്റിസ്ഥാപിക്കാമെന്നും, ആംബുലൻസിന് സുഗമമായി പോകാൻ വഴിയൊരുക്കാമെന്നുമുള്ള കമ്പനി അധികൃതരുടെ ഉറപ്പിലാണ് ആംബുലൻസ് ജീവനക്കാർ സമരം അവസാനിപ്പിച്ചത്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama