go

വരൂ... പുലികളെ പരിചയപ്പെടാം

thrissur-banergy-club
ബാനർജി ക്ലബ്ബിൽ കോർപറേഷൻ സംഘടിപ്പിക്കുന്ന പുലിക്കളി ചമയ പ്രദർശനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ മന്ത്രിമാരായ എ.സി. മൊയ്തീനും വി.എസ്. സുനിൽ കുമാറും മുഖംമൂടികൾ കയ്യിലെടുത്തപ്പോൾ.
SHARE

തൃശൂർ ∙ റോഡിൽ ഇറങ്ങാൻ പോകുന്ന പുലികളെ കാണണമെങ്കിൽ ബാനർജി ക്ലബ്ബിലേക്കു വരൂ. നാളെ വൈകിട്ടു വരെ ഇവിടെ പുലിക്കളി ചമയങ്ങൾ പ്രദർശിപ്പിക്കും. കോർപറേഷൻ സംഘടിപ്പിച്ചിരിക്കുന്ന പ്രദർശനത്തിൽ വിയ്യൂർ, അയ്യന്തോൾ, കോട്ടപ്പുറം സെന്റർ, കോട്ടപ്പുറം, തൃക്കുമാരകുടം, വിയ്യൂർ സെന്റർ എന്നീ സംഘങ്ങളുടെ ചമയങ്ങളാണു പ്രദർശിപ്പിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 7 വരെ പ്രദർശനം കാണാം.

പ്രദർശന ഉദ്‌ഘാടനം മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. മന്ത്രി വി.എസ്. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. മേയർ അജിത വിജയൻ, ചീഫ് വിപ് കെ.രാജൻ, കലക്‌ടർ എസ്.ഷാനവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഡപ്യൂട്ടി മേയർ പി.റാഫി ജോസ്, ഡിപിസി അംഗം വർഗീസ് കണ്ടംകുളത്തി, ടൂറിസം പ്രമോഷൻ കൗൺസിൽ ചെയർമാൻ, കോർപറേഷൻ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ബാനർജി ക്ലബ് ഭാരവാഹികൾ, പുലിക്കളി സംഘം ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama