go

മൂന്നു പടുകൂറ്റൻ ലോറികൾ ഒരുമിച്ചെത്തി; കുതിരാനിൽ ഉത്രാടക്കുരുക്ക്

thrissur-kutiran-block
നൂറിലേറെ ചക്രങ്ങളുള്ള ലോറി ചുവന്നമണ്ണിലൂടെ കടന്നു പോയപ്പോൾ.
SHARE

കുതിരാൻ ∙ ദേശീയപാതയിൽ ചൊവ്വാഴ്ച ഉച്ചവരെ ഗതാഗതം മുടങ്ങി. തിരുച്ചിറപ്പള്ളിയിൽ നിന്നു കൊച്ചി റിഫൈനറിയിലേക്ക് യന്ത്രസാമഗ്രികൾ കൊണ്ടുപോവുകയായിരുന്ന 3 പടുകൂറ്റൻ ലോറികൾ ഒരുമിച്ച് കടന്നുപോയതാണു കാരണം. നൂറിലേറെ ചക്രങ്ങൾ വീതം ഉണ്ടായിരുന്ന ലോറികൾ ഒന്നിനുപിറകെ ഒന്നായി വന്നതോടെ മറ്റു വാഹനങ്ങൾക്കു പോവാൻ പറ്റാതെയായി. വാഹനങ്ങൾ വിടുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെങ്കിൽ കുരുക്ക് ഒഴിവാക്കാമായിരുന്നു. ലോറികൾ ഒരു മണിക്കൂറിനുള്ളിൽ കടന്നുപോയെങ്കിലും ഗതാഗതക്കുരുക്ക് ഉച്ചവരെ നീണ്ടു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama