go

ശ്രേയസ് ഹോട്ടലിൽ വിളമ്പി; നന്മ ചേർത്ത ഉത്രാടസദ്യ

thrissur-sreyas-hotel
രമേശൻ ഹോട്ടലിൽ ഉത്രാട സദ്യ വിളമ്പുന്നു.
SHARE

അരിമ്പൂർ ∙ എറവ്  സെന്ററിലെ ശ്രേയസ് ഹോട്ടലിൽ ഉടമ രമേശൻ ഇന്നലെ വിളമ്പിയത് നന്മ ചേർത്ത ഉത്രാടസദ്യ. ഉത്രാടദിനത്തിലെ ഹോട്ടൽ വരുമാനം മുഴുവനും നൽകിയത് പക്ഷാഘാതം പിടിപ്പെട്ട് കിടക്കുന്ന യുവാവിന്റെ ചികിത്സയ്ക്ക്. എറവ് ആറാംകല്ലിലെ മാരാൻ  സന്തോഷിന്റെ ചികിത്സയ്ക്കു വേണ്ടിയാണ് ഹോട്ടൽ വരുമാനം നൽകിയത്. 

ഹോട്ടൽ തുറന്നപ്പോൾ കൗണ്ടറിൽ ഇന്നത്തെ വരുമാനം സന്തോഷിന്റെ ചികിത്സാ ഫണ്ടിലേക്ക് എന്ന ബോർഡ് സ്ഥാപിച്ചിരുന്നു. ക്യാഷ് കൗണ്ടറിൽ പണം വാങ്ങാൻ ആരും ഉണ്ടായില്ല. പകരം ആസ്ഥാനത്ത്  ഒരു പെട്ടി മാത്രം. രാവിലെ 11.45 ആയപ്പോൾ ഹോട്ടൽ മേശകളിൽ തൂശനിലകളിൽ പായസമടക്കം 12 തരം വിഭവങ്ങൾ നിരന്നു.  

നാടക നടൻ വർഗീസ് പാവറട്ടിക്കാരനായിരുന്നു ഉത്രാട സദ്യയുടെ ഉദ്ഘാടകൻ.  സദ്യ കഴിച്ചവരെല്ലാം ഊണിന്റെ വിലയേക്കാൾ കൂടുതൽ പണം  പെട്ടിയിൽ നിക്ഷേപിച്ചാണു മടങ്ങിയത്. സദ്യ കഴിഞ്ഞപ്പോൾ പണം രമേശൻ എണ്ണി നോക്കി തിട്ടപ്പെടുത്തി. വ്യാപാരി വ്യവസായി സമിതി യൂണിറ്റ് ഭാരവാഹികളായ വി.ടി. ജോൺസനും മാർട്ടിൻ ചക്കനാത്തും ചേർന്നു സംഖ്യ സന്തോഷിന്റെ അമ്മയ്ക്കു കയ്യോടെ കൈമാറി. ഉത്രാടദിനത്തിൽ ഹോട്ടലിൽ വരുന്നവർക്കെല്ലാം സൗജന്യ സദ്യ നൽകുന്ന പതിവ് രമേശൻ തുടങ്ങിയത് 2005 മുതലാണ്. ഈ പതിവ് പിന്നീട് ജീവകാരുണ്യ സദ്യയായി മാറുകയായിരുന്നു.

 12 വർഷമായി ഉത്രാട സദ്യയിൽ നിന്നു ലഭിക്കുന്ന മുഴുവൻ വരുമാനവും പാവപ്പെട്ട രോഗികളുടെ ചികിത്സയ്ക്കായാണു നൽകുന്നത്. വൃക്കരോഗികൾ, ഹൃദ്രോഗികൾ, കാൻസർ രോഗികൾ എന്നിവർക്കും കഴിഞ്ഞ വർഷം മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കുമാണു നൽകിയത്. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama