go

ഗായത്രിപ്പുഴയുടെ തീര‌ം കയ്യേറുന്നു

Thrissur News
പഴയന്നൂർ ചീരക്കുഴി പാലത്തിനു പടിഞ്ഞാറു ഭാഗത്ത് ഗായത്രിപ്പുഴയുടെ തീരം കയ്യേറിയ നിലയിൽ.
SHARE

പഴയന്നൂർ∙ ഗായത്രിപ്പുഴയുടെ തീര‌ം വളച്ചു കെട്ടി കയ്യേറുന്നു. ചീരക്കുഴി പാലത്തിനു താഴെ പടിഞ്ഞാറു ഭാഗത്ത് ഗായത്രി പുഴയിലെ ഒരു ഏക്കറോളം സ്ഥലമാണ് പുഴയിലേക്കിറക്കി വേലി കെട്ടി കയ്യേറിയിരിക്കുന്നത്. പുഴയ്ക്കും ചീരക്കുഴി ജലസേചന കനാലിനും ഇടയിൽ  കയ്യേറ്റം വ്യാപകമാണ്. കയ്യേറിയ സ്ഥലങ്ങളിൽ കൃഷിപ്പണികൾ തകൃതിയാണെങ്കിലും അര കിലോമീറ്ററിനുള്ളിലുള്ള പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, ജലസേചന വകുപ്പ് ഓഫിസ് എന്നിവിടങ്ങളിൽ നിന്നു നടപടികളൊന്നുമുണ്ടായിട്ടില്ല. കനാലിൽ ഒഴുക്ക് അധികമായാൽ പുഴയിലേക്കു തന്നെ വെള്ളം പോകാനുതകും വിധത്തിലുള്ള സർപ്ലസ് എസ്‌കേപ്പ് പോലും ഇപ്പോൾ സ്വകാര്യ വ്യക്തികൾ തീർത്ത വേലിക്കുള്ളിലാണ്.പുഴയുടെയും കനാലിന്റെയും തീരത്തുള്ള കയ്യേറ്റങ്ങൾ തിരിച്ചു പിടിക്കാൻ നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama