go

ഭാഗ്യത്തിന്റെ ‘ആറാ’ട്ട്; പറപ്പൂരിന്റെ കോടീശ്വരൻ

Thrissur News
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപർ ഒന്നാം സമ്മാനമായ 12 കോടി രൂപ പങ്കിട്ട പറപ്പൂർ പുത്തൂർ വീട്ടിൽ ജോണിയുടെ മകൻ റോണിയുടെ വീട്ടിൽ കുടുംബാംഗങ്ങൾ മധുരം വിളമ്പി ആഹ്ളാദം പങ്കിടുന്നു.
SHARE

പാവറട്ടി ∙ ഇത്തവണത്തെ ഓണം ബംപറിന്റെ ഒന്നാം സമ്മാനമായ 12 കോടി രൂപയുടെ ഒരു പങ്ക് പറപ്പൂരിലും. പൂത്തൂർ വീട്ടിൽ ജോണിയുടെയും റോസിലിയുടെ മകൻ റോണി ഇനി പറപ്പൂരിലെ കോടീശ്വരൻ. ചുങ്കത്ത് ജ്വല്ലറിയുടെ കരുനാഗപ്പള്ളി ശാഖയിൽ ജീവനക്കാരനായ റോണി ജ്വല്ലറിയിലെ സുഹൃത്തുക്കളായ മറ്റ് അഞ്ച് പേരുമായി ചേർന്നാണ് ബുധനാഴ്ച വൈകിട്ട് കരുനാഗപ്പള്ളിയിൽ നിന്ന് ടിക്കറ്റെടുത്തത്. ഇന്നലെ വൈകിട്ട് ഇവർ എടുത്ത ടിക്കറ്റിനാണ് ഓണം ബംപറിന്റെ ഒന്നാം സമ്മാനം അടിച്ചതെന്നറിഞ്ഞപ്പോൾ സുഹൃത്തുക്കളെല്ലാം ആഹ്ളാദത്തിന്റെ കൊടുമുടിയിലായി.

ഒന്നാം സമ്മാനം നേടിയ വിവരം അറിയുമ്പോൾ റോണി കരുനാഗപ്പള്ളിയിലാണെങ്കിലും റോണിയുടെ പറപ്പൂരിലെ വീട്ടിലും ആഹ്ളാദം അലയടിച്ചു. ബന്ധുക്കളും അയൽവാസികളും വാർത്തയറിഞ്ഞ് നേരിട്ട് വീട്ടിലെത്തി അനുമോദനങ്ങൾ അറിയിച്ചു. എല്ലാവർക്കും മധുരം വിളമ്പിയാണ് കുടുംബാംഗങ്ങൾ സന്തോഷം പങ്കിട്ടത്. റോണിയുടെ നാല് മാസം പ്രായമുള്ള മകൾ കാതറിൻ കൊണ്ടുവന്ന ഭാഗ്യമാണിതെന്നാണ് വീട്ടുകാർ പറയുന്നത്. 7 വർഷം മുൻപ് മറ്റം സ്വദേശിനിയായ ഷിംസിയെ വിവാഹം കഴിച്ച റോണി ഇതുവരെ കുഞ്ഞുങ്ങളുണ്ടാകാത്ത സങ്കടത്തിലായിരുന്നു. ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞ് കാതറിനാണ് ഇപ്പോൾ ഇൗ വീടിന്റെ ഐശ്വര്യം. 

ഭാഗ്യത്തിന്റെ ‘ആറാ’ട്ട് 

അന്നമനട ∙ ഓണം ബംബർ നറുക്കെടുപ്പിൽ ഭാഗ്യം പങ്കിട്ട ആറാമൻ അന്നമനടക്കാരൻ ആണെന്ന സന്തോഷത്തിലാണ് നാടും വീടും. സുഹൃത്തുക്കൾ നിർബന്ധിച്ച് ടിക്കറ്റെടുപ്പിച്ചപ്പോൾ അന്നമനട കരോട്ടപ്പുറം സുബിൻ തോമസ് സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല ഭാഗ്യത്തിലേക്കാണ് കൂട്ടുകാർ തന്നെ കൂടെ ചേർത്തതെന്ന്. കൂട്ടുകാരും സഹപ്രവർത്തകരുമായ  അഞ്ച് പേർ ചേർന്ന് ഓണം ബംബറിന്റെ രണ്ട് ടിക്കറ്റുകൾ വാങ്ങി. ഇതിൽ ആറാമനായി സുബിനെയും കൂട്ടി. പൂർത്തിയാകാത്ത വീടും അടഞ്ഞുതീരാത്ത ലോണും സുബിനെ ഏറെ അലട്ടിയിരുന്നു. ലോട്ടറിയിലൂടെ ലഭിച്ച തുക ആശ്വാസമാവുകയാണ് സുബിനും കുടുംബത്തിനും.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama