go

പൂലാനിയിൽ ആഫ്രിക്കൻ ഒച്ച് വ്യാപകമാകുന്നു

Thrissur News
മേലൂർ പൂലാനിയിലെ പുഴയോര മേഖലയിൽ ആഫ്രിക്കൻ ഒച്ചുകൾ വ്യാപകമായപ്പോൾ.
SHARE

മേലൂർ ∙ പഞ്ചായത്ത് പരിധിയിലെ പൂലാനിയിലും പരിസരങ്ങളിലും ആഫ്രിക്കൻ ഒച്ചുകൾ വ്യാപകമാകുന്നു. പുഴയോര മേഖലയിലാണ് ഏറിയ പങ്കും ഇവയെ കാണുന്നത്. വീടുകളുടെ ഭിത്തികളിലും മരങ്ങളിലും ചെടികളിലും ഇവയുടെ സാന്നിധ്യമുണ്ട്. ഒച്ചുകൾ കൂടുതലുള്ള മേഖലയിൽ പലർക്കും ചൊറിച്ചിലടക്കമുള്ള ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുന്നതായി പറയപ്പെടുന്നു. പുഴയോരത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന്റെ മതിലിലാണ് ആദ്യമായി ഇവയുടെ സാന്നിധ്യം കണ്ടെത്തിയത്.

പിന്നീട് സമീപത്തെ കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും വ്യാപിച്ചു. ജാതി, വാഴ, കവുങ്ങ് എന്നിവയിൽ ഇവ പറ്റിപ്പിടിച്ച നിലയിലാണ്. ഏതാനും ആഴ്ച മുൻപ് കൊരട്ടിയിലെ വടക്കേ അങ്ങാടി മേഖലയിലും ഇത്തരം ഒച്ചുകളെ കണ്ടെത്തിയിരിന്നു. നാട്ടുകാർ ഉപ്പു വിതറിയാണ് ഇവയെ തുരത്തിയിരുന്നത്. എന്നാൽ കൂടുതൽ അളവിലാണ് പൂലാനിയിൽ ഒച്ചുകൾ പെരുകിയിരിക്കുന്നത്. പകൽ  തണുപ്പുള്ള മേഖലയിൽ ചേക്കേറുന്ന ഇവ പ്രഭാതത്തിലും സായാഹ്ന സമയത്തുമാണ് കൂടുതലായും കണ്ടുവരുന്നത്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama