go

1000 രൂപ പിഴയടക്കാതിരിക്കാൻ നിർത്താതെ പോയി; 3000 രൂപ പിഴയും ലൈസൻസ് സസ്പെൻഷനും

checking
SHARE

ചാലക്കുടി ∙ മോട്ടർ വാഹന വകുപ്പിന്റെ പരിശോധനയ്ക്കിടെ നിർത്താതെ പോയ സ്കൂട്ടർ, സ്മാർട് ട്രേസർ ആപ്പ് വഴി ആരുടേതാണെന്നും ഫോൺ നമ്പറും കണ്ടെത്തി കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചിരുന്ന പരിയാരം സ്വദേശി അജയ് ഹെൽമറ്റ്  ധരിച്ചിരുന്നില്ല. ഹെൽമറ്റ് ഇല്ലാത്തതിനു 1000 രൂപ പിഴ അടയ്ക്കേണ്ടതിനു പകരം വാഹനം നിർത്താതെ പോയതിനു 3000 രൂപ പിഴ അടയ്ക്കേണ്ടി വന്നതിനു പുറമേ 3 മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. കൂടാതെ  7 ദിവസം താലൂക്ക് ആശുപത്രിയിൽ സന്നദ്ധ സേവനം നടത്താനും നിർദേശിച്ചു. 

വാഹനം ഓടിക്കുന്നതിനിടെ മൊബൈലിൽ സംസാരിച്ച 2 ബൈക്ക്  യാത്രികരെയും ഒരു കാർ യാത്രികനെയും പിടികൂടി ലൈസൻസ് സസ്പെൻ‍ഡ് ചെയ്യാൻ ശുപാർശ ചെയ്തു. നഗരസഭ ജംക്‌ഷനിൽ സിഗ്നൽ ലംഘിച്ച കാർ ഡ്രൈവറെ പിടികൂടി 5000 രൂപ പിഴ ഈടാക്കി. ഈ കേസിലും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകി. ഇരുചക്ര വാഹനത്തിൽ 3 പേർ കയറി ഓടിച്ചവരും പിടിയിലായി. 

പ്രായ പൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ വാഹന ഉടമ 25,000 പിഴ അടയ്ക്കുകയും 3 വർഷം വരെ തടവു ശിക്ഷ അനുഭവിക്കുകയും വേണം. വാഹനം ഓടിച്ചയാളും രക്ഷിതാവും കോടതി കയറണം. വാഹനം ഓടിച്ച പ്രായപൂർത്തിയാകാത്തവർ ജുവനൈൽ ആക്ട് പ്രകാരം കേസിലകപ്പെടുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. വാഹന പരിശോധനയ്ക്കു എംവിഐ വി.എ. അബ്ദുൾ ജലീൽ, എഎംവിഐ പ്രവീൺ കുമാർ, ഡ്രൈവർ തോമസ് എന്നിവർ നേതൃത്വം നൽകി.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama