go

അന്ന് 3 സ്വർണവളകൾ ഊരി നൽകി, ഇന്ന് മുടി മുറിച്ചും കൊടുത്തു; ഇത് അപർണയെന്ന പൊലീസ് ഉദ്യോഗസ്ഥ

thr-aparna-police
അപർണ
SHARE

തൃശൂർ ∙ അപർണ ലവകുമാർ കാക്കിത്തൊപ്പി ഊരിയാൽ തലയിൽ സഹജീവി സ്നേഹത്തിന്റെ തിളക്കം കാണാം. അർബുദ രോഗികൾക്കു വിഗ് ഒരുക്കാൻ പ്രത്യേക അനുമതിയോടെ വനിതാ പൊലീസ് ഉദ്യോഗസ്ഥ തലമുടി മുഴുവൻ മുറിച്ചുനൽകി. 10 വർഷം മുൻപ് കൊലപാതകക്കേസിൽ ഇൻക്വസ്റ്റ് തയാറാക്കാൻ പോയപ്പോൾ മരിച്ചയാളുടെ കുടുംബത്തിന്റെ ദുരവസ്ഥ കണ്ട് കയ്യിലെ മൂന്നു സ്വർണവളകൾ ഊരിക്കൊടുത്ത അപർണയ്ക്ക്, തലമുടിദാനം നിസാരകാര്യം. ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനിലെ സ‍ീനിയർ സിപിഒ ആണ് അപർണ.

2009ൽ പുത്തൂരിൽ സഹോദരന്റെ വെട്ടേറ്റു സ്ത്രീ മരിച്ചതറിഞ്ഞ് ഇൻക്വസ്റ്റ് തയാറാക്കാൻ പോയപ്പോഴാണ് അപർണ പൊലീസിന്റെ മാനുഷിക മുഖമായത്. 60,000 രൂപ ബില്ലടയ്ക്കാതെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകില്ലെന്ന നിലപാടിയിലായിരുന്നു ആശുപത്രി അധികൃതർ. അപർണ സ്വന്തം കയ്യിൽ നിന്ന് ഊരിനൽകിയ 3 സ്വർണവളകൾ ആ കുടുംബത്തിന് ആശ്വാസമായി.

അർബുദ രോഗികൾക്കായി രണ്ടു വട്ടം മുടി മുറിച്ചു നൽകി. ഇത്തവണ മുടി മുഴുവനായി മുറിച്ചുനൽകാൻ തീരുമാനിച്ചെങ്കിലും പൊലീസ് വകുപ്പിന്റെ അനുമതി ആവശ്യമായിവന്നു. അനുമതി നേടിയ ശേഷമാണ് അമല ആശുപത്രിയിലെത്തി തലമുടിദാനം ചെയ്തത്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama