go

നമ്പർ പ്ലേറ്റ് ‘അപ്രത്യക്ഷമാക്കാൻ’ കഴിയുന്ന ആഡംബര ബൈക്കുകൾ; പരിശോധനയിൽ കണ്ടെത്തിയത്...

thrissur-bikes
പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്ത ബൈക്കുകൾ.
SHARE

പേരാമംഗലം ∙ നമ്പർ പ്ലേറ്റ് ഏതു സമയത്തു വേണമെങ്കിലും കാന്തം ഉപയോഗിച്ച് അപ്രത്യക്ഷമാക്കാവുന്ന 6 ആഡംബര ബൈക്കുകൾ വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടികൂടി. നമ്പർ നോക്കി വാഹനം തിരിച്ചറിയാൻ കഴിയില്ലെന്നതിനാലും ചട്ടവിരുദ്ധമായി നമ്പർ പ്ലേറ്റ് വച്ചതിനാലുമാണ് ബൈക്കുകൾ പിടികൂടിയത്. ഈ ബൈക്കുകൾ എന്തെങ്കിലും അനധികൃത ഇടപാടുകൾക്കു ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

ചില ബൈക്കുകളിലെ നമ്പർ പ്ലേറ്റ് ചെറിയ രീതിയിൽ തട്ടിയാൽ സീറ്റിനടിയിലെ കാന്തത്തിൽ ഒട്ടിപ്പിടിച്ച് അപ്രത്യക്ഷമാകുന്നവയായിരുന്നു. പാർക്കിങ് സമയത്തു നിവർത്തി വയ്ക്കുകയും യാത്ര ചെയ്യുമ്പോൾ സീറ്റിനടിയിലേക്കു മറയ്ക്കുകയും ചെയ്യുന്നതായിരുന്നു മറ്റു ചില ബൈക്കുകളിലെ നമ്പർ പ്ലേറ്റുകൾ. മുൻഭാഗത്ത് നമ്പർ പ്ലേറ്റുള്ളതും പിൻഭാഗത്ത് നമ്പർ പ്ലേറ്റില്ലാത്തതുമായ 3 ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആർസി ബുക്കിൽ കറുത്ത നിറമെന്നെഴുതിയ ബൈക്കിന്റെ നിറം കിളിപ്പച്ചയാക്കിയതും പിടികൂടി. പിടിച്ചെടുത്ത ബൈക്കുകൾ അന്വേഷണത്തിനു ശേഷം മോട്ടർ വെഹിക്കിൾ വിഭാഗത്തിന് കൈമാറുമെന്നു പേരാമംഗലം എസ് ഐ കെ.സി. ബൈജു പറഞ്ഞു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama