go

തൃശൂർ റോഡ് : 26 മുതൽ ബസുകൾ ഓട്ടം നിർത്തും

bus
SHARE

കാഞ്ഞാണി ∙ തൃശൂർ- കാഞ്ഞാണി സംസ്ഥാന റോഡിന്റെ ശോചനീയാവസ്ഥ   പരിഹരിക്കണമെന്നാവശ്യപ്പെട്ട്  മേഖലയിലെ ബസുകൾ  26  മുതൽ അനിശ്ചിതകാലത്തേയ്ക്ക് സർവീസ് നിർത്തിവയ്ക്കും. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ബസുടമകൾ കലക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുമെന്ന് മരാമത്ത് വകുപ്പ് അധികൃതർ ബസുടമകൾക്ക് ഉറപ്പു നൽകിയിരുന്നു. 

ആഴ്ചകൾ പിന്നിട്ടിട്ടും പ്രശ്നത്തിൽ പരിഹാരം കാണാത്തതിനെ തുടർന്നാണ് മേഖലയിലെ ബസുകൾ 26 മുതൽ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്.തൃശൂർ - കാഞ്ഞാണി റൂട്ടിൽ പടിഞ്ഞാറേ കോട്ട, എൽ തുരുത്ത്, ചേറ്റുപുഴ, അരിമ്പൂർ, കാഞ്ഞാണി, കാരമുക്ക് ഭാഗങ്ങളിൽ റോഡിൽ വലിയ കുഴികളാണ്. കാഞ്ഞാണി- പെരിങ്ങോട്ടുകര, കാഞ്ഞാണി - പാവറട്ടി റോഡുകൾ കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ പൊളിച്ചത് മാസങ്ങളായിട്ടും നന്നാക്കിയില്ല.     

ഇതു മൂലം ബസുകൾ സമയത്തിന് സർവീസ് നടത്തി കൊണ്ട് പോകുവാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളായ വി.കെ. അബ്ദുൽ കരീമും, സി.ഡി.ജോസഫും പറഞ്ഞു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച ജനകീയ കൂട്ടായ്മയും സമരപരിപാടികൾ നടത്തുന്നുണ്ട്. അനിശ്ചിത കാല സമരം സംബന്ധിച്ച് ബസ്സുടമകൾ കലക്ടർക്ക് നോട്ടിസ് നൽകിയിട്ടുണ്ട്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama