go

ഫിസിക്സ് കോൺഗ്രസിൽ ക്രൈസ്റ്റ് കോളജിന് അംഗീകാരം

thrissur-christ-college
റോമിൽ നടന്ന രാജ്യാന്തര ഫിസിക്സ് കോൺഗ്രസിൽ പങ്കെടുക്കാൻ എത്തിയ ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് ഗവേഷണ കേന്ദ്രത്തിലെ സംഘം മെറ്റാമെറ്റീരിയൽ ശാസ്ത്രശാഖയുടെ പ്രാരംഭകരിൽ പ്രമുഖനായ ഡോ. ജോൺ പെൻട്രിയോടെ‌ാപ്പം.
SHARE

ഇരിങ്ങാലക്കുട ∙ റോമിൽ നടന്ന ‘മെറ്റാ മെറ്റീരിയൽസ് 2019’ രാജ്യാന്തര ഫിസിക്സ് കോൺഗ്രസിൽ ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് ഗവേഷണ കേന്ദ്രത്തിന് അംഗീകാരം. കോൺഗ്രസിൽ ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 11 പ്രബന്ധങ്ങളിൽ എട്ടും ക്രൈസ്റ്റിലെ ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ളവയാണ്. ഭൂകമ്പം ഉൾപ്പെടെയുള്ള വ്യത്യസ്ത ചലനങ്ങൾ അപഗ്രഥിക്കാൻ കഴിയുന്ന സെൻസറുകൾ, തരംഗ ദൈർഘ്യത്തിന്റെ ആയിരത്തിലൊന്ന് അംശം മാത്രമുള്ള വസ്തുക്കളെ തരിച്ചറിയാൻ കഴിയുന്നതും അത്യാധുനിക വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കാൻ കഴിയുന്നതുമായ ബയോ മെഡിക്കൽ ഇമേജിങ് ടെക്നിക്,

നാനോ സാങ്കേതിക വിദ്യയുടെ മേഖലയിലേക്കും കണ്ടക്ടിങ് പോളിമർ ശാഖയിലേക്കും മെറ്റാ മെറ്റീരിയൽസിന്റെ പ്രയോഗ സാധ്യതകളിലേക്ക് വെളിച്ചം വീശുന്ന പഠനങ്ങൾ തുടങ്ങിയവ വിവരിക്കുന്ന ഗവേഷണ പ്രബന്ധങ്ങളാണ് ക്രൈസ്റ്റിലെ ഗവേഷണ സംഘം അവതരിപ്പിച്ചത്. മെറ്റാ മെറ്റീരിയൽ ശാസ്ത്ര ശാഖയുടെ തുടക്കക്കാരിൽ പ്രമുഖനായ ഡോ. ജോൺ പെൻട്രി സംഘത്തെ പ്രത്യേകം അഭിനന്ദിച്ചു. ഗവേഷണ ഗൈഡുമാരായ ഡോ. വി.പി.ജോസഫ്, ഡോ.ഫാ.ജോളി ആൻഡ്രൂസ്, ഗവേഷണ വിദ്യാർഥികളായ ജോ കിഴക്കൂടൻ, നീസ് പോൾ, ജോവിയ ജോസ്, അഞ്ജു സെബാസ്റ്റ്യൻ, എംഎസ്‌സി വിദ്യാർഥി ഡോണ ജോസഫ് എന്നിവരുടങ്ങുന്ന സംഘമാണ് കോൺഗ്രസിൽ പങ്കെടുത്തത്. സംഘം നാളെ തിരിച്ചെത്തും.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama