go

വാടകക്കാറുകൾ പണയംവച്ച് തട്ടിപ്പ് : ഒരാൾ അറസ്റ്റിൽ

Handcuff
അജ്മൽ
SHARE

ഗുരുവായൂർ ∙ തൃശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കാറുകൾ വാടകയ്ക്ക് എടുത്ത് ഉടമ  അറിയാതെ പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ യുവാവ് അറസ്റ്റിൽ.  കോഞ്ചിറ  കർമലമാത പള്ളിക്കു സമീപം താമസിക്കുന്ന ഗുരുവായൂർ തൈക്കാട് നെന്മിനി പോക്കാക്കില്ലത്ത് അജ്മലാണ്  (21) അറസ്റ്റിലായത്.

ചാവക്കാട് മജിസ്ട്രേട്ട് കോടതി ഇയാളെ റിമാൻഡ് ചെയ്തു. പാലക്കാട് ജില്ലയിലും മറ്റു സംസ്ഥാനങ്ങളിലുമാണ് കാറുകൾ പണയം വയ്ക്കുന്നത്. തട്ടിപ്പിനു പിന്നിൽ വൻ സംഘമുള്ളതായി പൊലീസ് സംശയിക്കുന്നു. ഗുരുവായൂർ സ്റ്റേഷൻ എസ്എച്ച്ഒ കെ.സി.സേതു, എസ്ഐ കെ.ഐ.ഫക്രുദീൻ, എഎസ്ഐ സുകുമാരൻ, സീനിയർ സിപിഒ ജിസ്.വി.ആന്റണി, സിപിഒ അബുതാഹിർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama