go

യുവാവിനെ വെട്ടിയ കേസിൽ അറസ്റ്റ്

thrissur-hassan
ഹസൻ
SHARE

പുന്നയൂർക്കുളം∙ മാറഞ്ചേരിയിൽ ഉത്സവത്തിനിടെ ആർഎസ്എസ് പ്രവർത്തകൻ സുനിൽകുമാറിനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിലെ പ്രതി വെളിയങ്കോട് അയ്യോട്ടിച്ചിറ തണ്ണിത്തുറക്കൽ ഹസൻ (26) നെ വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു. ഈ കേസിൽ നേരത്തെ ഷംനാദ്, നിഷാദ് എന്നിവർ അറസ്റ്റിലായിരുന്നു. 

മാർച്ചിലായിരുന്നു ആക്രമണം. കേസിൽ 2 പേരെകൂടി കിട്ടാനുണ്ട്. 2014 ൽ  തണ്ണിത്തുറയിൽ എസ്ഡിപിഐ പ്രവർത്തകന്റെ കൈ വെട്ടിയ കേസിലും പ്രതിയാണ്. പെരുമ്പടപ്പ് എസ്എച്ച്ഒ കെ.എം.ബിജു, എസ്‌ഐമാരായ പ്രദീപ്, സുരേഷ്, സിപിഒ മാരായ ശ്യാം, പ്രദീപ്, ഹരി, വിനീത്, റിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് ഹസനെ പിടിച്ചത്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama