go

പോഷക രുചിക്കൂട്ടുകളുമായി അങ്കണവാടി അധ്യാപകർ

thrissur-food-presentation
മുല്ലശേരി ബ്ലോക്കിൽ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി അങ്കണവാടി അധ്യാപകർ നടത്തിയ പോഷകാഹാര വിഭവങ്ങളുടെ പ്രദർശനം വൈസ് പ്രസിഡന്റ് വി.കെ.രവീന്ദ്രൻ ഉ്ദഘാടനം ചെയ്യുന്നു.
SHARE

മുല്ലശേരി ∙ നാടൻ പോഷകാഹാരങ്ങളുടെ രുചിക്കൂട്ടുകളുമായി മുല്ലശേരി ബ്ലോക്കിൽ അങ്കണവാടി അധ്യാപകരുടെ കൂട്ടായ്മ. ചേന പായസം, മത്തങ്ങ പായസം, കാരറ്റ് ഹൽവ, ഇലക്കറി തോരൻ, ആവിയിൽ വേവിക്കുന്ന പരഹാരങ്ങൾ, കട്ട്‌ലെറ്റുകൾ,  ജ്യൂസുകൾ, തുടങ്ങി വിവിധ ഇനം പച്ചക്കറികൊണ്ടുണ്ടാക്കുന്ന ആയിരത്തിലധികം വിഭങ്ങളുമായാണ് അങ്കണവാടി അധ്യാപകരെത്തിയത്. 

സാമൂഹിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ മുല്ലശേരി, വെങ്കിടങ്ങ്, എളവള്ളി, പാവറട്ടി എന്നീ 4 പഞ്ചായത്തുകളെ ഉൾപ്പെടുത്തി മുല്ലശേരി ബ്ലോക്ക് തലത്തിൽ സംഘടിപ്പിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങാണ് പോഷകാഹാരങ്ങളുടെ രുചിവട്ടങ്ങൾക്കൊണ്ട് സമൃദ്ധമായത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. 

സ്ഥിരം സമിതി അധ്യക്ഷൻ ബി.ആർ.സന്തോഷ് അധ്യക്ഷനായി. ജനപ്രതിനിധികളായ ബിജു കുരിയക്കോട്ട്, മീന ഗിരീഷ്, കെ.ആർ.കൃഷ്ണകുമാർ, മേരി ജോയ്, അസ്മാബി നിസാർ, സിഡിപിഒ ആർ.സിന്ധു എന്നിവർ പ്രസംഗിച്ചു. ഡോ.കെ.വി.അഭിജിത്ത് ആരോഗ്യ ബോധവൽക്കരണ ക്ലാസ് എടുത്തു. പോഷകാഹാര വിഭവങ്ങളുടെ പ്രദർശനത്തിൽ അങ്കണവാടി അധ്യാപകരായ വെങ്കിടങ്ങ് പഞ്ചായത്തിലെ പി.ടി.ശ്രീജ ഒന്നാം സ്ഥാനവും മുല്ലശേരി പഞ്ചായത്തിലെ പി.പി.ഷിമ രണ്ടാം സ്ഥാനവും നേടി.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama