go

പരിയാരത്തു വീണ്ടും പുഴയോര കയ്യേറ്റം വ്യാപകം

Thrissur News
പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പിള്ളിയിൽ ചാലക്കുടി പുഴയോരം കയ്യേറി ഇരുമ്പുകാലുകൾ സ്ഥാപിക്കുകയും പാറക്കല്ലുകൾ സംഭരിക്കുകയും ചെയ്ത നിലയിൽ.
SHARE

ചാലക്കുടി ∙ പരിയാരം പഞ്ചായത്തിലെ  കാഞ്ഞിരപ്പിള്ളി ഭാഗത്തു ചാലക്കുടിപ്പുഴയോരം വ്യാപകമായി കയ്യേറി നിർമാണ പ്രവർത്തനം നടത്തുന്നു.  കയ്യേറിയ പുഴയോരത്ത് ആയിരക്കണക്കിനു ലോഡ് കരിങ്കൽ ഇട്ടിരിക്കുകയാണ്. കൂടാതെ പുഴയിലേക്കിറക്കി വലിയ ഇരുമ്പു തൂണുകളും സ്ഥാപിച്ചു. നേരത്തെ ശ്രീ ശക്തി പേപ്പർ മിൽ പ്രവർത്തിച്ചിരുന്ന സ്ഥലത്തോടു ചേർന്നാണ് വ്യാപകമായ കയ്യേറ്റം കണ്ടെത്തിയത്.

മുൻപും പരിയാരം പഞ്ചായത്ത് ഭാഗങ്ങളിൽ വ്യാപകമായി പുഴയോരം കയ്യേറിയിരുന്നു. ജലവിഭവ, തദ്ദേശ സ്വയംഭരണ, റവന്യു വകുപ്പുകൾ ചേർന്ന് സർവേ നടത്തി കയ്യേറ്റം ഒഴിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടികളില്ലാത്തതു കയ്യേറ്റം കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കാൻ വഴിയൊരുക്കി. പുഴയോരത്തേക്ക് റോഡുകളില്ലാത്ത ഭാഗത്ത് അധികമാരുടെയും ശ്രദ്ധയിൽപ്പെടാതെയാണ് കയ്യേറ്റം നടക്കുന്നത്. പല ഭാഗത്തും നിർമാണ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama