go

അനാസ്ഥ: മന്ദലാംകുന്ന് ബീച്ച് നശിക്കുന്നു

Thrissur News
1. മന്ദലാംകുന്ന് ബീച്ചിലെ ഹൈമാസ്റ്റ് ലൈറ്റ് നിലംപൊത്തിയ നിലയിൽ., 2.ബീച്ചിലെ ഇരിപ്പിടങ്ങൾ പൊട്ടിപ്പൊളിഞ്ഞ് കമ്പി തുരുമ്പെടുത്ത നിലയിൽ.
SHARE

പുന്നയൂർ ∙ ദിവസേന നൂറുകണക്കിനു സന്ദർശകർ എത്തുന്ന മന്ദലാംകുന്ന് ബീച്ച് അധികൃതരുടെ അനാസ്ഥയിൽ നശിക്കുന്നു.  അത്യാവശ്യം വേണ്ട സൗകര്യങ്ങൾ വർഷങ്ങൾക്കു മുൻപേ ഇവിടെ ഒരുക്കിയിട്ടുണ്ടെങ്കിലും അവ പരിപാലിക്കുന്നതിലെ വീഴ്ചയാണ് ബീച്ചിന്റെ ദുരവസ്ഥക്ക് കാരണം. 2010 ഓഗസ്റ്റിൽ എംഎൽഎ ഫണ്ടിൽ നിന്നു 4.10 ലക്ഷം രൂപ ചെലവിട്ട് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് നിലംപൊത്തിയിട്ട് മാസങ്ങളായി. ഇത് ആർ അറ്റകുറ്റപ്പണി ചെയ്യും എന്ന കാര്യത്തിൽ പഞ്ചായത്തിനും ധാരണയില്ല. ബീച്ചിനോടു ചേർന്ന 300 മീറ്ററോളം നീളമുള്ള തോട് ചണ്ടി കയറി നശിക്കുകയാണ്. പ്ലാസ്റ്റിക് കുപ്പികൾ, ഐസ് ക്രീം കവർ തുടങ്ങിയവ ഈ തോട്ടിലാണ് തള്ളുന്നത്. 

Thrissur News
ബീച്ചിലെ തോട് ചണ്ടി നിറഞ്ഞ നിലയിൽ.

ബീച്ചും പരിസരവും മാലിന്യം നിറഞ്ഞ നിലയിലാണ്. പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകം ശുചിമുറി ഉണ്ടെങ്കിലും പലപ്പോഴും വൃത്തിയാക്കാറില്ല. വിവാഹ വിഡിയോ ഷൂട്ടിങ്ങിനും ഒട്ടേറെ പേർ ഇവിടെ എത്താറുണ്ട്. മനോഹരമായ തീരവും കാറ്റാടി മരങ്ങളും ശാന്തമായ അന്തരീക്ഷവുമാണ് ഇവിടം പ്രിയപ്പെട്ടതാക്കുന്നത്.  ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ  ചെലവിട്ട് ബീച്ചിൽ കുട്ടികൾക്ക് പാർക്ക് നിർമിക്കുന്നുണ്ട്. എന്നാൽ ബീച്ചിൽ അത്യാവശ്യം വേണ്ട സൗകര്യങ്ങളും ശുചിത്വവും ഉറപ്പുവരുത്താതെയാണ് പുതിയ നിർമാണങ്ങളെന്ന് ആക്ഷേപം ഉയരുന്നു. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama