go

താഴ്ച 12 അടി; വീണത് 3 പേർ

THRISSUR NEWS
സ്കൂട്ടർ യാത്രക്കാർ വീണ പട്ടിക്കാട് സെന്ററിലെ വലിയ കുഴി. വീഴ്ചയിൽ വെള്ളത്തിൽ നഷ്ടപ്പെട്ട മൊബൈൽഫോൺ കണ്ടെത്താനുള്ള ശ്രമം.
SHARE

പട്ടിക്കാട്∙ ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് 3 പേർ അടിപ്പാതയ്ക്കായി നിർമിച്ച വലിയ കുഴിയിൽ വീണു . ദേശീയപാതയോരത്തെ 12 അടി താഴ്ചയുള്ള വെള്ളം കെട്ടിനിൽക്കുന്ന കുഴിയിലാണ് മൂന്നുപേരും ഒരു ബൈക്കും വീണത്. പട്ടിക്കാട് മുണ്ടോളി സുകുമാരൻ, സ്കൂട്ടർ ഓടിച്ചിരുന്ന സുകുമാരന്റെ മകൻ ശിവപ്രസാദ്, പാലക്കാട് എരിമയൂർ കളത്തിൽ വീട്ടിൽ സുദീപ് എന്നിവരാണ് നാലടിയോളം ഉയരത്തിൽ ചെളിവെള്ളം കെട്ടിനിൽക്കുന്ന കുഴിയിലേക്ക് വീണത്. കുഴിയിൽ വെള്ളം ഉണ്ടായിരുന്നതിനാൽ ഗുരുതരമായ പരുക്കേറ്റില്ല.സുദീപിന്റെയും ശിവപ്രസാദിന്റെയും ഇരുചക്രവാഹനങ്ങളാണ് കൂട്ടിയിടിച്ചത്.

ദേശീയപാതയുമായി അര മീറ്റർ പോലും അകലം ഇല്ലാത്തതാണ് കുഴി. ഇവിടെ മരക്കൊമ്പുകളിൽ ഉറപ്പിച്ച തകര ഷീറ്റുകളും റിബൺ കൊണ്ടുള്ള ബാരിക്കേഡുകളും മാത്രമാണ് ഉള്ളത്. മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടില്ല.സുകുമാരൻ സ്കൂട്ടറിനു പിന്നിൽ ഇരിക്കുകയായിരുന്നു.4 വർഷം മുൻപ് പട്ടിക്കാട് സെന്ററിൽ അടിപ്പാത നിർമിക്കുന്നതിനായാണ് 12 അടി ആഴവും അഞ്ചു മീറ്റർ വ്യാസവുമുള്ള കുഴിയെടുത്തത്. അടിപ്പാത നിർമാണം പാതിവഴിയിൽ മുടങ്ങിക്കിടക്കുകയാണ്.കഴിഞ്ഞ ചൊവ്വാഴ്ച ദേശീയപാതയിലെ മുല്ലക്കരയിലുള്ള മൂടാത്ത കുഴിയിൽ വീണ ആറാംകല്ല് സ്വദേശിക്ക് പരുക്ക് പറ്റിയിരുന്നു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama