go

മന്ത്രിമാരും എംപിമാരും എംഎൽമാരുമെത്തി പ്രഖ്യാപനങ്ങൾ; ഗുഹ (5വയസ്) സ്വാഹ!

thrissur-5-yers
കുതിരാനിൽ നിർമാണം മുടങ്ങിക്കിടക്കുന്ന ഇരട്ടക്കുഴൽ തുരങ്കത്തിന്റെ പടിഞ്ഞാറ് ഭാഗം
SHARE

കുതിരാൻ ∙ കേരളത്തിലെ ആദ്യ ഇരട്ടക്കുഴൽ തുരങ്കനിർമാണത്തിന് 5 വർഷം മുൻപു പൂജനടത്തി തുടക്കമിട്ടപ്പോൾ  ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നായിരുന്നു പ്രഖ്യാപനം. വർഷം രണ്ടായി, മൂന്നായി, നാലായി, ഇപ്പോൾ അഞ്ചായി. ഇതുവരെ പൂർത്തിയാകാതെ  ഉപേക്ഷിക്കപ്പെട്ട നിലയിലാണു തുരങ്കം. ഇനിയെന്ത് എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി ഒരു കേന്ദ്രത്തിൽ നിന്നും ലഭിക്കുന്നില്ല. പ്രഖ്യാപനങ്ങൾ തുരങ്കത്തിനുള്ളിലെ മുഴക്കം പോലെ എവിടെ നിന്നോ വരുന്നു, എവിടേക്കോ പോകുന്നു.

ചെളിയും ഇരുട്ടും നിറഞ്ഞ ഗുഹ

2014 ഒക്ടോബർ 9ന് ആണ് കുതിരാനിൽ തുരങ്ക നിർമാണത്തിന്റെ പ്രാഥമിക ജോലി ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി ഗതാഗതയോഗ്യമാകുമെന്നു കരുതിയ ഇരട്ടക്കുഴൽ തുരങ്കം പാതി വഴിയിൽ അവസാനിപ്പിച്ചു. ചെളിയും ഇരുട്ടും നിറഞ്ഞ പ്രാചീന ഗുഹകളായി നിലകൊള്ളുകയാണിപ്പോൾ. ഇടയ്ക്കിടയ്ക്ക് മന്ത്രിമാരും എംപിമാരും എംഎൽമാരുമെത്തി പ്രഖ്യാപനങ്ങൾ നടത്തിപ്പോകുന്നതിനുള്ള വാഗ്ദാനകേന്ദ്രവുമായി മാറിയിരിക്കുകയാണു കുതിരാൻ. 

 തുരങ്കം നിർമിക്കുന്നതിനുള്ള കാരണം

വനം നിലനിർത്തിയുള്ള റോഡ് വികസനമാണു കുതിരാനിൽ തുരങ്കനിർമാണംകൊണ്ട് വിഭാവനം ചെയ്തത്.  മണ്ണുത്തി-–വടക്കഞ്ചേരി ദേശീയപാത 6 വരിയായി വികസിപ്പിച്ചപ്പോൾ 60 മീറ്റർ വീതിയിൽ സ്ഥലമേറ്റെടുക്കേണ്ടി വന്നു. പീച്ചി-–വാഴാനി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കുതിരാൻ വനമേഖലയിൽ നിന്ന് ഇത്രയേറെ സ്ഥലമേറ്റെടുക്കുന്നതു പ്രായോഗികമല്ലായിരുന്നു.

കയറ്റിറക്കങ്ങളുള്ള 3 കിലോമീറ്റർ പാതയ്ക്കു പകരം ഒരു കിലോമീറ്റർ നീളത്തിൽ കുതിരാനിൽ മലതുരന്ന് തുരങ്കപാത നിർമിക്കുന്നതിനുള്ള ആശയം ഉടലെടുത്തത് അപ്പോഴാണ്. പഠനങ്ങൾ നടത്തി മലതുരന്നുള്ള പാതയ്ക്കായി അനുവാദം ലഭിച്ചു. ഹൈദരബാദ് ആസ്ഥാനമായ പ്രഗതി എൻജിനീയറിങ് ആൻഡ് റെയിൽ പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 200 കോടി രൂപ ചെലവിൽ ആറുവരി തുരങ്കപാത നിർമിക്കുന്നതിനു കരാർ നൽകി.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama