go

തിരുമ്പി വന്തിട്ടേൻ ബാനെറെഴുത്തുകൾ!

thrissur-banner-writing
പെരുമ്പിള്ളിശേരിയിലെ പണിശാലയിൽ തുണി ബോർഡുകളിൽ എഴുത്തു ജോലികളിൽ തൊഴിലാളികൾ
SHARE

ചേർപ്പ് ∙ അച്ചടിയല്ല, കൈപ്പണിയാണ്, കൈപ്പണി! പെയിന്റിൽ മുക്കിയ ബ്രഷിൽ നിന്നു ചുവരിലേക്ക് നിറം പകരുന്ന അതീവ ശ്രദ്ധ വേണ്ട തൊഴിൽ. ബ്രഷ് താഴെ വച്ച് ആധുനിക ഫ്ലെക്സിന് വഴിമാറി കൊടുത്ത പരമ്പരാഗത ബാനറെഴുത്തുകാർ വീണ്ടും ബ്രഷുകൾ കയ്യിലെടുത്തു തുടങ്ങി. കാലങ്ങൾ കൊണ്ട് പഠിച്ചെടുത്ത തങ്ങളുടെ വര–എഴുത്ത് കഴിവുകൾ തുണി ബാനറുകളിലൂടെയും മറ്റും വീണ്ടും വിവിധ പ്രദേശങ്ങളിലേക്ക് എത്തിത്തുടങ്ങി.

thrissur-rasheed
ട്രാഫിക്ക് നിർദേശങ്ങൾ അടങ്ങിയ ബോർഡുകളുടെ എഴുത്തിൽ പെരുമ്പിളളിശേരി സ്വദേശി റഷീദ്

ഫ്ലെക്സ് ഉപയോഗത്തിനുള്ള നിയന്ത്രണമാണ് പുതിയ മാറ്റത്തിനു കാരണമായിരിക്കുന്നത്. ഫ്ലെക്സിന്  വരവോടെ തൊഴിൽരഹിതരായ പഴയ കലാകാരന്മാർ തിരികെ ചുവരെഴുത്തിലേക്ക് സജീവമായിത്തുടങ്ങി.ഫ്ലെക്സ് നിരോധനത്തോടെ വർഷങ്ങളായി താൻ ചെയ്തു വന്നിരുന്ന തുണി ബാനറിലുള്ള കയ്യെഴുത്ത് ജോലി കൂടുതൽ സജീവമായതായി പെരുമ്പിളളിശേരി സ്വദേശി എല്ലോറ റഷീദ് പറയുന്നു. ഇത് തങ്ങളെ പോലുള്ളവർക്ക് കഴിവ് പ്രകടിപ്പിക്കുവാനുള്ള അവസരമാണെന്നും കൂടാതെ പ്രകൃതിക്ക് ദോഷം വരുന്നില്ലെന്നും റഷീദ് പറയുന്നു

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama