go

ബീയർ ‘ഫ്രീയായി’ കൊടുത്തില്ല; ബാറിൽ വെയിറ്ററെ വെട്ടി

attack
SHARE

തൃശൂർ ∙ ബീയർ സൗജന്യമായി കൊടുക്കാത്തതിന്റെ ദേഷ്യത്തിൽ വാക്കത്തിയുമായി ബാറിലെത്തിയ ഗുണ്ട ജീവനക്കാരനെ വെട്ടി. കഴുത്തിനു താഴെ ഇടതു തോളിനോടു ചേർന്നു വെട്ടേറ്റ നിലയിൽ പാലക്കാട് വടക്കഞ്ചേരി സ്വദേശി ലൗസിനെ (50) സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഒൻപതു തുന്നലുണ്ട്. ഇന്നലെ ഉച്ചയ്ക്കു രണ്ടേമുക്കാലോടെയാണ് സംഭവം. ആക്രമണം നടത്തിയ വില്ലടം സ്വദേശി രാജീവിനെ (തക്കാളി രാജീവ്) വിയ്യൂർ പൊലീസ് പിടികൂടി. മുൻപു പലവട്ടം ബാറുകളിലും മറ്റും ആക്രമണം നടത്തിയതിന്റെ പേരിൽ പൊലീസ് പിടിയിലായിട്ടുള്ളയാളാണ് രാജീവ്.

ബുധനാഴ്ച ഉച്ചയ്ക്ക് നഗരത്തിലെ ബാറിലെത്തിയ ഇയാൾ ജീവനക്കാരുമായി സംഘർഷമുണ്ടാക്കിയിരുന്നു. ബീയർ സൗജന്യമായി നൽകണമെന്ന ആവശ്യത്തിൽ നിന്നായിരുന്നു ബഹളത്തിന്റെ തുടക്കം. ജീവനക്കാർ ആവശ്യം നിരസിച്ചതോടെ ഇയാൾ സമീപത്തുണ്ടായിരുന്ന മറ്റുള്ളവരോടും തട്ടിക്കയറി. ഇതോടെ ജീവനക്കാരുമായി സംഘർഷാവസ്ഥയായി. ഇന്നലെ ഉച്ചയോടെ ബാറിലേക്കു വീണ്ടുമെത്തിയ ഇയാൾ മദ്യപിച്ച ശേഷം ലൗസിനെ വാക്കത്തി ഉപയോഗിച്ചു വെട്ടുകയായിരുന്നു. ബാർ ജീവനക്കാർ അറിയിച്ചതനുസരിച്ച് വിയ്യൂർ പൊലീസ് എത്തി അറസ്റ്റ് ചെയ്തു. ആക്രമണ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama